ad
Deshabhimani

ആപ്പിളിൽ ഇനി ടെർണസ്‌ യുഗം; ടിം കുക്ക് സിഇഒ സ്ഥാനം ഒഴിയുന്നു

ആപ്പിൾ പാർക്കിൽ ടിം കുക്കും ജോൺ ടെർനസും. Image Courtesy: Apple

ആപ്പിൾ പാർക്കിൽ ടിം കുക്കും ജോൺ ടെർനസും. Image Courtesy: Apple

വെബ് ഡെസ്ക്

Published on Apr 21, 2026, 07:06 AM | 1 min read

വാഷിംഗ്ടൺ: ടെക് ലോകത്തെ വമ്പന്മാരായ ആപ്പിളിന്റെ അമരത്തുനിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. ആപ്പിളിന്റെ ഹാർഡ്‌വെയർ എഞ്ചിനീയറിംഗ് സീനിയർ വൈസ് പ്രസിഡന്റ് ജോൺ ടെർണസിനെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) കമ്പനി പ്രഖ്യാപിച്ചു. സെപ്റ്റംബർ 1-ന് പുതിയ മാറ്റങ്ങൾ നിലവിൽ വരും. സിഇഒ സ്ഥാനം ഒഴിയുന്ന ടിം കുക്ക് കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്തേക്ക് മാറും.


2011-ൽ സ്റ്റീവ് ജോബ്സിന്റെ വിയോഗത്തെത്തുടർന്നാണ് ടിം കുക്ക് ആപ്പിളിന്റെ സിഇഒ ആയി ചുമതലയേറ്റത്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ആപ്പിളിനെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി നിലനിർത്തുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു. ടിം കുക്കിന്റെ ഭരണകാലത്ത് ആപ്പിളിന്റെ വിപണി മൂല്യം 20 ഇരട്ടിയിലധികം വർധിച്ച് 4 ട്രില്യൺ ഡോളർ എന്ന ചരിത്രനേട്ടത്തിൽ എത്തിയിരുന്നു.


ഐഫോൺ, ഐപാഡ്, മാക് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ജോൺ ടെർണസ്‌. ആപ്പിളിന്റെ ഭാവിയിലേക്കുള്ള ചുവടുവെപ്പിൽ ടെർണസിന്റെ നേതൃത്വം വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home