ad
Deshabhimani

ഐഫോൺ 16 വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത!

Iphone 16
വെബ് ഡെസ്ക്

Published on Mar 31, 2026, 06:18 PM | 1 min read

മുംബൈ : സ്മാർട്ട്‌ഫോൺ വിപണിയിലെ മത്സരം മുറുകുന്നതിനിടെ എതിരാളികളെ ഞെട്ടിച്ച് ആപ്പിൾ. വിപണിയിൽ തരംഗമായ ഐഫോൺ 16 മോഡലുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിൾ. വരാനിരിക്കുന്ന ഉത്സവകാല വിൽപന ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ ഈ നീക്കം. 8,000 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ബേസ് മോഡലിന് മാത്രമല്ല, ഉയർന്ന സ്റ്റോറേജ് വേരിയന്റുകൾക്കും ഈ വിലക്കുറവ് ബാധകമാണെന്നത് ഉപഭോക്താക്കൾക്ക് വലിയ നേട്ടമാകും.


ഐഫോൺ 15, ഐഫോൺ 16 എന്നിവക്ക് വില ഉയരുമെന്ന് റിപോർട്ടുകൾ വന്നതിന് തൊട്ടു പിന്നാലെയാണ് ആപ്പിളിന്റെ 'സർജിക്കൽ സ്ട്രൈക്ക്'.


ഇതോടെ ഐഫോൺ 16 ബേസ് മോഡലിന്റെ വില 77,900 രൂപയിൽ നിന്ന് 8,000 രൂപ കുറഞ്ഞ് 69,900 രൂപയിലെത്തി. ഐഫോൺ 15 പുറത്തിറങ്ങിയ സമയത്തെ വിലയും 77,900 രൂപയായിരുന്നു. പുതിയ മോഡലിന് ഒറ്റയടിക്ക് ഇത്രയും വലിയ വിലക്കുറവ് പ്രഖ്യാപിച്ചതോടെ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരം കടുക്കുകയാണ്.


മികച്ച പെർഫോമൻസും നൂതന ക്യാമറ ഫീച്ചറുകളും കൊണ്ട് ഇതിനോടകം ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫോണായി മാറിയ ഐഫോൺ 16ന്റെ ഈ വിലക്കുറവ് മറ്റ് കമ്പനികൾക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. വിപണി പിടിക്കാൻ മറ്റ് പ്രമുഖ ബ്രാൻഡുകളും ആപ്പിളിന്റെ പാത പിന്തുടർന്ന് വില കുറക്കാൻ നിർബന്ധിതരാകുമെന്നാണ് ടെക് വിദഗ്ധരുടെ വിലയിരുത്തൽ.


കണ്ടന്റ് ക്രിയേറ്റേഴ്സ്, വിദ്യാർഥികൾ എന്നിവരെ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ നീക്കം. വില കുറച്ചുവെന്നല്ലാതെ ഫീച്ചറിലോ സ്പെസിഫിക്കേഷനിലോ യാതൊരു മാറ്റവും കമ്പനി വരുത്തിയിട്ടില്ല. എ18 ചിപോട് കൂടി തന്നെയാണ് ഫോൺ ലഭിക്കുക. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയുടെ വലിയൊരു വിഭാഗം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ആപ്പിളിന്റെ പുതിയ നീക്കത്തിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home