ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങി ആന്ത്രോപിക്

ആന്ത്രോപിക്
ലണ്ടൻ: ലോകത്തിലെ ഏറ്റവും മൂല്യമേറിയ എഐ സ്റ്റാർട്ട് അപ് എന്ന പദവി സ്വന്തമാക്കിയതിന് പിന്നാലെ ഓഹരി വിപണിയിലേക്ക് കടക്കാനൊരുങ്ങി ആന്ത്രോപിക്.
അടുത്തിടെ ഒരു ഐടി കമ്പനി നടത്തുന്ന ഏറ്റവും വലിയ ഓഹരി പ്രവേശനമായിരിക്കും ആന്ത്രോപിക്കിന്റെ നീക്കമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പ്രഥമ ഓഹരി വിൽപ്പനക്കുള്ള നടപടിക്രമങ്ങൾ കമ്പനി അതീവരഹസ്യമായി പൂർത്തിയാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐ പ്രോജക്ടിന് ആവശ്യമായ കമ്പ്യൂട്ടിങ് ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടെ ഉയർന്ന നിക്ഷേപമാണ് ആഗോള ടെക് ഭീമന്മാരായ ഗൂഗിളും ആമസോണും ആന്ത്രോപിക്കിൽ നടത്തിയിരിക്കുന്നത്.
സൈബർ സുരക്ഷ ഉറപ്പാക്കുന്ന എഐ ക്ലോഡ് ചാറ്റ്ബോട്ടുകൾ വികസിപ്പിച്ചതാണ് ആന്ത്രോപിക്കിനെ വിപണിയിൽ തരംഗമാക്കിയത്. നിരവധി ടെക് കമ്പനികൾ ആന്ത്രോപിക്കിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.











0 comments