ad
Deshabhimani

ഇനി ഷോപ്പിങ്ങിന് അലക്സ സഹായിക്കും ; പുതിയ എഐ ഫീച്ചർ അവതരിപ്പിച്ച് ആമസോൺ

amazone.

image: Reuters

വെബ് ഡെസ്ക്

Published on May 15, 2026, 11:22 AM | 1 min read

ന്യൂയോർക്ക് : പുതിയ എഐ അധിഷ്ഠിത ഷോപ്പിങ് അസിസ്റ്റന്റ് ഫീച്ചർ അവതരിപ്പിച്ച് ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ. അലക്സ ഫോർ ഷോപ്പിങ് എന്നാണ് പുതിയ എഐ ഫീച്ചറിന്റെ പേര്.


ഉപയോക്താക്കളുടെ ഷോപ്പിങ് രീതികൾ, മുൻ​ഗണനകൾ, ഹിസ്റ്ററി എന്നിവയുടെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്യാൻ അലക്സ സഹായിക്കും. ഇതുവഴി വാങ്ങൽ പ്രക്രിയ എളുപ്പമാകുന്നു എന്നതാണ് പ്രത്യേകത. ഇതുവരെ ലഭ്യമായിരുന്ന റൂഫസ് എന്ന ചാറ്റ്ബോട്ടിന്റെയും അലക്സ പ്ലസിന്റെയും ശേഷികൾ സമന്വയിപ്പിച്ചാണ് പുതിയ ഫീച്ചർ നിർമിച്ചിരിക്കുന്നത്.


ഇതിന്റെ ഭാ​ഗമായി ആമസോൺ തങ്ങളുടെ സ്റ്റോറിലെ റിസർച്ച് ഭാ​ഗത്ത് അലക്സയെ ചേർത്തിരിക്കുകയാണ്. അതിനാൽ ഉപയോക്താക്കൾ ഉൽപ്പന്നങ്ങൾക്കായ് തെരച്ചിൽ നടത്തുമ്പോൾ, അതിനെക്കുറിച്ചുള്ള വിവരങ്ങളും കൂടുതൽ ശുപാർശകളും ഉൾപ്പെടുന്ന ഒരു വിൻഡോ ഓപ്പൺ ആയി വരുന്നു. നിലവിൽ ഈ സേവനം അമേരിക്കയിലെ ഉപയോക്താക്കൾക്ക് മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. ആമസോൺ ഷോപ്പിംഗ് ആപ്പ്, ഔദ്യോഗിക വെബ്സൈറ്റ് തുടങ്ങിയവ വഴി ഇത് ഉപയോഗിക്കാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home