ad
Deshabhimani

റീച്ചാർജ് നിരക്ക് കുത്തനെ കൂട്ടി എയർടെൽ; അറിയാം പുതുക്കിയ പ്ലാനിലെ ആനുകൂല്യങ്ങള്‍

airtel

എയർടെൽ

വെബ് ഡെസ്ക്

Published on Apr 20, 2026, 06:31 PM | 1 min read

മുംബൈ: പ്രീപെയ്ഡ് മൊബൈൽ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി റീച്ചാർജ് നിരക്ക് കുത്തനെ കൂട്ടി ഭാരതി എയർടെൽ. 1.5 ജിബി ഡാറ്റ ലഭിക്കുന്ന 84 ദിവസത്തെ പ്ലാനിന്റെ വിലയാണ് കൂട്ടിയത്. 40 രൂപയാണ് ജനപ്രിയ പ്ലാനിന് ഒറ്റയടിക്ക് കൂട്ടിയത്. നേരത്തെ 859 രൂപയാണ് പ്ലാനിന് ഈടാക്കിയിരുന്നതെങ്കിൽ ഇനി മുതൽ 899 രൂപയാകും ഈടാക്കുക. പ്ലാനിലെ മറ്റ് ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.


​ഗ്ലോബൽ ഇന്റർനാഷണൽ റോമിങ്ങ് പാക്കുകളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെയാണ് എയർടെൽ പ്രീപെയ്ഡ് നിരക്കുകളിലും വർധനവ് വരുത്തിയിരിക്കുന്നത്. പുതുക്കിയ പ്ലാൻ പ്രകാരം അൺലിമിറ്റഡ് വോയ്സ് കോളുകൾ ചെയ്യാനും ദിവസം 100 എസ്എംഎസുകൾ അയക്കാനും സാധിക്കും. കൂടാതെ ഫ്രീ ഹെലോട്യൂണുകളും ലഭ്യമാണ്. 30 ദിവസത്തിന് ശേഷം ഈ ട്യൂൺ മാറ്റാനാകും.


ദിവസേനയുള്ള 1.5 ജിബി ഡാറ്റ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേ​ഗത 64 കെബിപിഎസ് ആയി കുറയും. 5ജി നെറ്റുവർക്കുകളിൽ മാത്രമായിരിക്കും പ്ലാൻ പ്രകാരമുള്ള അൺലിമിറ്റഡ് ഡാറ്റ ലഭ്യമാവുക. അധിക ആനുകൂല്യങ്ങളായി 12 മാസത്തേക്ക് അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ സ്പാം അലേർട്ടുകളും ഉണ്ടായിരിക്കും. ശരാശരി വരുമാനം വർധിപ്പിക്കുന്നതിന്റെയും ഉപഭോക്താക്കളെ 5ജി സേവനങ്ങളിലേക്ക് ആകർഷിക്കുന്നതിനും വേണ്ടിയാണ് നീക്കമെന്നാണ് വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home