ad
Deshabhimani

ചർമ്മത്തിന് പ്രശ്നമുണ്ടോ..? ഉത്തരം കണ്ണാടി പറയും; എഐ ബ്യൂട്ടി മിറർ എത്തുന്നു

aimirror
വെബ് ഡെസ്ക്

Published on Jan 14, 2026, 12:34 PM | 1 min read

യുഎസ്എ: ചർമ്മം മുതൽ മുടി വരെ, സൗന്ദര്യ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എ ഐ മിറർ എത്തുന്നു. ഇനി ബ്യൂട്ടി പാർലറിൽ പോകാതെ വീട്ടിലിരുന്നു പരിഹാരം കാണാം. ലാസ് വെഗാസില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ഷോ ആയ സിഇഎസ് 26ല്‍ ആണ് സാംസങ്ങ് സ്മാര്‍ട്ട് മിറര്‍ പരിചയപ്പെടുത്തിയത്.


എഐ സാങ്കേതിക വിദ്യയുടെ പുതിയ തലത്തിനാണ് മിറർ വഴി തുറക്കുന്നത്. സൗന്ദര്യ സംരക്ഷണ ടിപ്പുകള്‍ നൽകാൻ വരെ കഴിവുള്ളതാണ് ഇവയെന്നാണ് കമ്പനി പറയുന്നത്. നഗ്ന നേത്രങ്ങള്‍ക്ക് കണ്ടെത്താനാകാത്ത ത്വക്ക് പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സ്മാര്‍ട്ട് മിറര്‍ സഹായകമാകും. സ്മാര്‍ട്ട് മിററിനു പുറമെ മറ്റ് പുതിയ ടെക്‌നോളജികളും കമ്പനി പരിചയപ്പെടുത്തി.


ഒരു വ്യക്തിയുടെ മുഖത്തിനും ത്വക്കിനും അനുയോജ്യമായ സൗന്ദര്യ പരിപാലന മാർ​ഗങ്ങൾ മിററിലെ എഐ കാമറ പറഞ്ഞു തരും. സുഷിരങ്ങൾ, പിഗ്മെന്റേഷൻ, ചുളിവുകൾ എന്നിവയും വിലയിരുത്തും. ആര്‍ജിബി, അള്‍ട്രാവൈലറ്റ്, പോളറൈസ്ഡ് എന്നിങ്ങനെ ഒന്നിലേറെ കാമറകള്‍ ഉപയോഗിച്ച് ഏകദേശം 30 സെക്കന്‍ഡ് നേരത്തേക്ക് മുഖം സ്‌കാന്‍ ചെയ്താണ് 'എഐ സ്‌കിന്‍ റിപ്പോര്‍ട്ട്' തയാറാക്കുന്നത്.


മൈക്രോഓലെഡ് ടെക്‌നോളജി ഉപയോഗിച്ചാണ് കണ്ണാടിക്കു സമാനമായ പ്രതിഫലനം നല്‍കുന്നത്. പ്രവർത്തനരഹിതമായിരിക്കുമ്പോൾ ഒരു സാധാരണ കണ്ണാടിയെന്നേ കാഴ്ചക്കാർക്ക് അനുഭവപ്പെടൂ. എഐ ബ്യൂട്ടി മിറര്‍ 2026ല്‍ തന്നെ വില്‍പ്പനയ്ക്ക് എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home