ad
Deshabhimani

ഉരസി നോക്കൂ... ജിമെയിൽ അക്കൗണ്ട്‌ മാറാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 30, 2019, 12:57 AM | 0 min read

ആന്‍ഡ്രോയിഡ് ഫോണുകളിലെ ജിമെയില്‍  ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ​ഗൂ​ഗിള്‍. ഒരു അക്കൗണ്ടില്‍നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറാന്‍ ‘സ്വൈപ് ടു സ്വിച്ച്’ ഫീച്ചര്‍ ഉപയോ​ഗിച്ചാല്‍ മതി. പ്രൊഫൈൽ പിക്‌ചറില്‍ താഴേക്കും മുകളിലേക്കും സ്വൈപ്‌ ചെയ്താല്‍ അക്കൗണ്ട് മാറാന്‍ കഴിയും. ജിമെയിലിന്റെ പുതിയ അപ്ഡേറ്റില്‍ അവതരിപ്പിച്ച ഫീച്ചറിനൊപ്പം ആദ്യമായി ഡാര്‍ക്ക് മോഡിന്റെ സൂചനകളും നല്‍കിയിട്ടുണ്ട്.

ജിമെയില്‍ ആപ്പുമായി ഒന്നില്‍ കൂടുതല്‍ ജിമെയില്‍ അക്കൗണ്ടുകള്‍ ബന്ധിപ്പിച്ചവര്‍ക്കുമാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. മാസങ്ങള്‍ക്കുമുമ്പുതന്നെ ഐഫോണില്‍ ജിമെയില്‍ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. അതേസമയം, ഇന്ത്യയില്‍ ഇതുവരെ പുതിയ ഫീച്ചര്‍ ലഭ്യമായിട്ടില്ല.

ജിമെയിലിനൊപ്പം ഗൂ​ഗിളിന്റെ മറ്റ് ആപ്പുകളായ ​ഗൂഗിള്‍ കോണ്ടാക്ട്, ​ഗൂ​ഗിള്‍ മാപ്പ്, ​ഗൂ​ഗിള്‍ ഡ്രൈവ് എന്നിവയിലും സ്വൈപ് ടു സ്വിച്ച് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home