ad
Deshabhimani

ആപ്പിൾ പോലൊരു സാംസങ്‌ വാച്ച്‌; കോപ്പിയടി ചോർന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 01, 2019, 05:10 PM | 0 min read

 

ഗ്യാലക്‌സി വാച്ച്‌ ആക്‌ടിവ്‌ 2 വിപണിയിലിറക്കാൻ ഒരുങ്ങിയ സാംസങ്‌ പ്രതിസന്ധിയിലാണ്‌. ആപ്പിൾ സ്‌മാർട്ട്‌ വാച്ച്‌ സീരീസ്‌ 4ന്റെ രൂപകൽപ്പനയുടെ കോപ്പിയടിയാണ്‌ ഗ്യാലക്‌സി വാച്ച്‌ ആക്‌ടിവ്‌ 2 എന്നാണ്‌ ആരോപണം. പുതിയ വാച്ചിന്റെ ഫോട്ടോ ചോർന്നതോടെയാണ്‌ ആപ്പിൾ വാച്ചുമായുള്ള സാദൃശ്യം പുറത്തായത്‌. എന്നാൽ, ഗ്യാലക്‌സി ആക്‌ടിവ്‌ 2ന്റെ ഡിസൈൻ സാംസങ്‌ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പൂവിതളുകളുടെ ചിത്രമുള്ള ഒരു ഡയലും തീയതിയും സമയവും  മറ്റ്‌ വിവരങ്ങളും കാണിക്കുന്ന മറ്റൊരു ഡയലുമുള്ള ചിത്രമാണ്‌ പുറത്തായതെന്ന്‌ റിപ്പോർട്ടുകൾ. ടെക്കികൾ ഉടൻതന്നെ കോപ്പിയടി പൊക്കി.

ട്വിറ്ററിലെ ഇവാൻ ബ്ലാസ്‌ എന്ന അക്കൗണ്ടാണ് ചിത്രം പുറത്തുവിട്ടത്‌. 4 ലക്ഷം ഫോളോവേഴ്‌സുള്ള അക്കൗണ്ട്‌ ഇതിന്‌ മുമ്പും ഡിവൈസുകളുടെ ചിത്രങ്ങൾ ചോർത്തിയിട്ടുണ്ട്‌. ആഗസ്‌ത്‌ അഞ്ചിനാണ്‌ സാംസങ്‌ സ്‌മാർട്ട്‌ വാച്ചിന്റെ ലോഞ്ച്‌. റോസ്‌ ഗോൾഡ്‌, കറുപ്പ്‌ എന്നീ നിറങ്ങളിലിറങ്ങുന്ന വാച്ച്‌ ആരോഗ്യ പരിപാലനത്തിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home