ad
Deshabhimani

ജി മെയില്‍ സേവനങ്ങളില്‍ എത്ര സ്ഥലം കിട്ടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2016, 02:53 PM | 0 min read

ജി മെയില്‍ കംപ്യൂട്ടറില്‍ തുറക്കുക. ഇന്‍ബോക്സിന്റെ ഏറ്റവും അടിയില്‍ നിങ്ങള്‍ എത്ര സ്ഥലമണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് എഴുതി ക്കാണിച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഈ കാണിച്ച “സ്ഥലം“ തീരുമ്പോള്‍ എന്ത് സംഭവിക്കും? ഇത് ജി മെയിലിന് മാത്രമായുള്ള സ്ഥലമാണോ?
ഉത്തരം പറയാം.

15 ജിബിയാണ് സൌജന്യമായി ഗൂഗിള്‍ അവരുടെ മൂന്നു സേവനങ്ങള്‍ക്കുകൂടി തരുന്നത് — ജിമെയില്‍, ഗൂഗിള്‍ഡ്രെെവ്, ഗൂഗിള്‍ ഫോട്ടൊസ് എന്നിവയാണിവ. അതായത്  വീഡിയോകള്‍ നിങ്ങളൂടെ യൂട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ അത് ഈ പതിനഞ്ചില്‍ ഉള്‍പ്പെടുന്നില്ല.

ജിമെയിലില്‍ എന്താണ് സ്ഥലം ഉപയോഗിക്കുന്നത് എന്നോ? നിങ്ങളുടെ മെയിലുകളും അറ്റാച്ച്മെന്റുകളും. ഗൂഗിള്‍ ഡ്രെെവില്‍ നിങ്ങള്‍ ഉണ്ടാക്കുന്ന ഡോക്സ്, ഷീറ്റ്സ്, സ്ളൈഡ്സ് എന്നിവ എടുക്കുന്ന സ്ഥലവും നിങ്ങളുടെ ഉപയോഗത്തില്‍ കൂട്ടില്ല. നിങ്ങള്‍ ഗൂഗിള്‍ഡ്രൈവില്‍ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍,  പിഡിഎഫ് ഫയലുകള്‍, വീഡിയോകള്‍ ഒക്കെ ഈ പതിനഞ്ച് ജി ബി ഉപയോഗിക്കുന്നവയില്‍പെടും.  ഇതുകൂടാതെ നിങ്ങള്‍ ഗൂഗിള്‍ ഫോട്ടോസില്‍ നിങ്ങളൂടെ ഫോണില്‍നിന്നും, ടാബില്‍നിന്നുമൊക്കെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാറുണ്ടോ?  ഒറിജിനല്‍ ക്വാളിറ്റിയിലാണ് അപ്ലോഡ് ചെയ്യുന്നത് എങ്കില്‍നിങ്ങളുടെ സ്ഥലം ചെലവാകും; ഹൈ ക്വാളിറ്റി എന്ന സെറ്റിങ്ങ് ആണെങ്കില്‍ സ്ഥലം പോവില്ലതാനും.

നിങ്ങള്‍ എത്ര സ്ഥലംഉപയോഗിച്ചു, അത് ഏതൊക്കെ സേവനങ്ങള്‍ക്ക്എന്നറിയാന്‍   https://www.google.com/settings/storage സന്ദര്‍ശിക്കുക. അവിടെ കാണുന്ന Pie Chart ക്ളിക്ക് ചെയ്താല്‍ ഏതൊക്കെ സേവനങ്ങള്‍ എത്രയൊക്കെ സ്ഥലം ഉപയോഗിക്കുന്നു എന്നത് കാണാം. ഇനി സ്ഥലം തീരാറായോ? വേണ്ടാത്ത സ്ഥലം കൂടുതല്‍ എടുക്കുന്ന മെയിലുകള്‍ ഡിലീറ്റ് ചെയ്യാം; ഡ്രൈവിലും ഗൂഗിള്‍ ഫോട്ടോസിലും ഒക്കെയും ഇതുപോലെ വേണ്ടാത്ത ഫയലുകള്‍ ഡിലീറ്റ് ചെയ്ത് സ്ഥലം വീണ്ടെടുക്കാം.

ഇനി കൂടുതല്‍ സ്പേസ് വാങ്ങിയേ മതിയാവൂ എന്ന തോന്നലുണ്ടെങ്കില്‍ മാസത്തില്‍ രണ്ട് ഡോളര്‍ (എകദേശം 130 രൂപ) കൊടുത്ത് 100  ജിബി സ്ഥലം വാങ്ങാം.
വെള്ളവും, വൈദ്യുതിയും ഒക്കെ പോലെ ക്ളൌഡിലുള്ള സ്ഥലവും വിലപ്പെട്ടതാണ് എന്ന് ഇപ്പോള്‍ മനസിലായില്ലേ?



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home