Deshabhimani

സെർച്ച് ജിപിടി അവതരിപ്പിച്ച് ഓപ്പൺ എഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 02:01 PM | 0 min read

സാൻഫ്രാൻസിസികോ > വെബ് സെർച്ച് മേഖലയിലേക്ക് രം​ഗപ്രവേശം ചെയ്ത് ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണയോടെ പ്രവർത്തിക്കുന്ന സെർച്ച് എഞ്ചിനായ സെർച്ച് ജിടിപിയാണ് ഓപ്പൺ എഐ അവതരിപ്പിച്ചത്. ചോദിക്കുന്ന കാര്യങ്ങളുടെ വിവരങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപയോക്താവിന് ലഭ്യമാക്കും.

വ്യാഴാഴ്ചയാണ് ഓപ്പൺ എഐ സെർച്ച് ജിപിടി അവതരിപ്പിച്ചത്. നിലവിൽ പ്രോട്ടോ ടൈപ്പ് ഘട്ടത്തിലാണ് സെർച്ച് ജിപിടി. സെർച്ച് ജിപിടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ​ഗൂ​ഗിളിന്റെ മാതൃസ്ഥാപനത്തിന്റെ ഓഹരിയിൽ നേരിയ ഇടിവ് നേരിട്ടതായും വിവരമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home