മികച്ച ടെലികോം എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ എന്റർപ്രൈസ് എഐ സേവന ദാതാക്കളായ ഫ്ളൈടെക്സ്റ്റ് മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി. ആഗോള ഐടി ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാർട്‌നർ പുറത്തിറക്കിയ 'മാജിക് ക്വാഡ്രന്റ്' റിപ്പോർട്ടിൽ മൂന്നാം തവണയാണ് കമ്പനി ഇടംപിടിക്കുന്നത്. ടെലികോം മേഖലയ്ക്ക് ആവശ്യമായ എഐ അധിഷ്ഠിത മാർക്കറ്റിംഗ്-സെയിൽസ് സൊല്യൂഷനുകളിലെ മികവാണ് നേട്ടത്തിന് അർഹമാക്കിയത്.
തുടർച്ചയായി മൂന്നാം തവണയും ആഗോളപട്ടികയിൽ ഇടംപിടിച്ചത് എന്റർപ്രൈസ് എഐ രംഗത്ത് കമ്പനി നടത്തുന്ന നൂതന പ്രവർത്തനങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് ഫ്ളൈടെക്സ്റ്റ് സിഇഒ ഡോ. വിനോദ് വാസുദേവൻ വ്യക്തമാക്കി.








0 comments