ad
Deshabhimani

ഇനി ശബ്ദം മാറ്റാം; എട്ട് പുതിയ വോയിസ് ഇഫക്ടുകളുമായി ഇൻസ്റ്റഗ്രാം

ai voice note in instagram
വെബ് ഡെസ്ക്

Published on Mar 19, 2026, 03:07 PM | 1 min read

കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജുകളിൽ (ഡിഎം) കാലികമായ മാറ്റവുമായി മെറ്റ. വോയ്‌സ് നോട്ടുകൾക്ക് പുത്തൻ അനുഭവം നൽകാൻ എട്ട് വ്യത്യസ്ത എഐ വോയ്‌സ് ഇഫക്റ്റുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമായി തുടങ്ങി


ഇൻസ്റ്റഗ്രാം ഉപഭോക്താവിന്റെ ശബ്ദത്തിൽ മാറ്റം വരുത്തി കൂടുതൽ രസകരമായ രീതിയിൽ സന്ദേശങ്ങൾ അയക്കാൻ ഇതിലൂടെ സാധിക്കും. വോയ്‌സ് നോട്ട് റെക്കോർഡ് ചെയ്ത ശേഷം താഴെ കാണുന്ന എഐ വോയ്‌സ് ഇഫക്റ്റ് ബട്ടണിൽ ക്ലിക്ക് ചെയ്താൽ ഇഷ്ടമുള്ള ഫിൽട്ടർ തിരഞ്ഞെടുക്കാം. അയക്കുന്നതിന് മുൻപ് ശബ്ദം കേട്ടുനോക്കാനുള്ള സൗകര്യവും ഇതിലുണ്ട്. യഥാർത്ഥ ശബ്ദത്തിലേക്ക് തിരികെ പോകണമെങ്കിൽ അതിനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം നൽകിയിട്ടുണ്ട്.


ചിപ്‌മങ്ക്, റോബോട്ട്, അണ്ടർ വാട്ടർ, സ്റ്റേഡിയം, ഡെമൺ, എലിയൻ, വോബിൾ, ഫിഷ്ബൗൾ എന്നിങ്ങനെ എട്ട് വ്യത്യസ്ത ശബ്ദങ്ങളിലാണ് മാറ്റങ്ങൾ വരുത്താൻ കഴിയുക. ഇൻസ്റ്റഗ്രാം ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാദ്ധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷൻ ലഭിക്കുന്നതിനായി ഉപയോക്താക്കൾ ഇൻസ്റ്റഗ്രാം ആപ് പ്ലേസ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home