ad
Deshabhimani

യുഎസ് ഓപ്പൺ ടെന്നീസ് ; സ്വരേവ്‌ പുറത്ത്‌

us open tennis
avatar
Sports Desk

Published on Sep 01, 2025, 03:55 AM | 1 min read


ന്യൂയോർക്ക്‌

യുഎസ്‌ ഓപ്പൺ ടെന്നീസിൽ മൂന്നാംസീഡ്‌ അലെക്‌സാണ്ടർ സ്വരേവ്‌ പുറത്ത്‌. 2020ലെ റണ്ണറപ്പായ ജർമനിക്കാരനെ കാനഡയുടെ ഫെലിക്‌സ്‌ ഓഗെർ അലിയാസിമെ മൂന്നാം റ‍ൗണ്ടിൽ കീഴടക്കി. നാല്‌ സെറ്റ്‌ കളിയിലായിരുന്നു ജയം (4–6, 7–6, 6–4, 6–4). ഒന്നാം സീഡ്‌ യാനിക്‌ സിന്നെർ നാലാം റ‍ൗണ്ടിൽ കടന്നു.


ഓഗെർ അലിയാസിമെയ്‌ക്കെതിരെ മികച്ച തുടക്കം നേടിയശേഷമാണ്‌ സ്വരേവ്‌ പിന്നിലായത്‌. ആദ്യ സെറ്റ്‌ അനായാസം സ്വരേവ്‌ സ്വന്തമാക്കി. പക്ഷേ, രണ്ടാം സെറ്റ്‌ ട്രൈബേക്കിൽ 9–7ന്‌ സ്വന്തമാക്കിയ കാനഡക്കാരൻ അടുത്ത രണ്ട്‌ സെറ്റ്‌ എളുപ്പത്തിൽ നേടി.സിന്നെർ കാനഡയുടെ ഡെനിസ്‌ ഷപലോവിനെ കീഴടക്കി (5–7, 6–4, 6–3, 6–3).

വനിതകളിൽ ഷ്വാടെക്‌ റഷ്യയുടെ അന്ന കലിൻസ്‌കയയെ തോൽപ്പിച്ചു (7–6, 6–4). നവോമി ഒസാക്ക, കൊകൊ ഗഫ്‌ എന്നിവരും മൂന്നാം റ‍ൗണ്ട്‌ കടന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home