ad
Deshabhimani

print edition യുഎസ്‌ ഓപ്പൺ നാളെ തുടങ്ങും; അൽകാരസെത്തും സിന്നെറില്ല

us open
വെബ് ഡെസ്ക്

Published on Aug 29, 2026, 02:07 AM | 1 min read

ന്യൂയോർക്ക്‌: സീസണിലെ അവസാന ഗ്രാൻഡ്‌സ്ലാം ടെന്നീസ്‌ ടൂർണമെന്റായ യുഎസ്‌ ഓപ്പൺ നാളെ തുടങ്ങും . സെപ്‌തംബർ 13ന്‌ ഫൈനൽ. നിലവിലെ പുരുഷ ചാമ്പ്യൻ സ്‌പെയ്‌നിന്റെ കാർലോസ്‌ അൽകാരസ്‌ പരിക്കുമാറി തിരിച്ചെത്തുന്നതാണ്‌ സവിശേഷത. ഒന്നാം റാങ്കുകാരനും 2024ലെ ചാമ്പ്യനുമായ ഇറ്റലിയുടെ യാനിക്‌ സിന്നെർ പരിക്കിനെതുടർന്ന്‌ പിൻമാറിയതാണ്‌ തിരിച്ചടി.


സെർബിയൻ താരം നൊവാക്‌ ജെകോവിച്ച്‌ 25-–ാം ഗ്രാൻഡ്‌സ്ലാം കിരീടം തേടിയെത്തുന്നു.

വനിതകളിൽ നിലവിലെ ചാമ്പ്യൻ ബെലാറസിന്റെ അരീന സബലേങ്ക, അമേരിക്കൻ താരങ്ങളായ ജെസീക പെഗുല, കൊകൊ ഗഫ്‌, പോളണ്ടിന്റെ ഇഗ ഷ്വാടെക്‌ എന്നിവർ കിരീടം കൊതിച്ചെത്തുന്നവരാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home