print edition ഫ്രഞ്ച് ഓപ്പൺ ടെന്നീസ്: തുടങ്ങി സബലേങ്ക

അരീന സബലേങ്ക | PHOTO: AFP
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ ഒന്നാംറാങ്കുകാരി അരീന സബലേങ്ക ജയത്തോടെ തുടങ്ങി. സ്‌പാനിഷ് താരം ജെസീക ബൗസസിനെ 6–4, 6–2ന് തകർത്ത് രണ്ടാം റൗണ്ടിൽ കടന്നു. ബെലാറസുകാരി സബലേങ്ക ഇതുവരെ ഫ്രഞ്ച് ഓപ്പൺ നേടിയിട്ടില്ല. കഴിഞ്ഞവർഷം ഫൈനലിൽ കൊകൊ ഗഫിനോട് തോറ്റു.
അമേരിക്കൻ താരമായ ഗഫ് നാട്ടുകാരി ടെയ്‌ലർ ടൗൺസെൻഡിനെ 6–4, 6–0ന് കീഴടക്കി. കരോലിന മുചോവയും രണ്ടാം റൗണ്ടിലെത്തി.
ജാപ്പനീസ് താരം നവോമി ഒസാക 6–3, 7–6ന് ജർമനിയുടെ ലോറ സിഗ്‌മണ്ടിനെ പരാജയപ്പെടുത്തി. നാല് ഗ്രാൻഡ്‌സ്ലാം കിരീടങ്ങളുള്ള ഒസാകയ്‌ക്ക് ഇതുവരെ ഫ്രഞ്ച് ഓപ്പൺ സാധ്യമായിട്ടില്ല. പുരുഷവിഭാഗത്തിൽ ഡാനിൽ മെദ്‌വദേവ് ആദ്യറൗണ്ടിൽ മടങ്ങി.
ഓസ്‌ടേലിയയുടെ ആദം വാൽട്ടൺ 6–2, 1–6, 6–1, 1–6, 6–4ന് ജയിച്ചു. ആന്ദ്രേ റുബ്‌ലേവ്, ഫ്രാൻസിസ് ടിയാഫോ, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് എന്നിവർ രണ്ടാം റൗണ്ടിലെത്തി.










0 comments