ad
Deshabhimani

print edition ജൊകോ 100

Novak Djokovic Australian Open
വെബ് ഡെസ്ക്

Published on Jan 20, 2026, 12:00 AM | 1 min read


മെൽബൺ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ നൊവാക്‌ ജൊകോവിച്ച്‌ ജയത്തോടെ തുടങ്ങി. ഒന്നാം റ‍ൗണ്ടിൽ സ്‌പാനിഷ്‌ താരം പെഡ്രോ മാർടിനസിനെ 6–3, 6–2, 6–2ന്‌ തോൽപ്പിച്ചു. സെർബിയക്കാരന്റെ 100–-ാം ജയമാണ്‌.


രണ്ടാം റ‍ൗണ്ടിൽ ഇറ്റലിയുടെ ഫ്രാൻസിസ്‌കോ മാസ്‌ട്രെല്ലിയാണ്‌ എതിരാളി. 25–ാം ഗ്രാൻഡ്‌സ്ലാം കിരീടമാണ്‌ 38–ാം വയസ്സിൽ ലക്ഷ്യമിടുന്നത്‌.


റഷ്യൻ താരം ഡാനിൽ മെദ്‌വദേവും രണ്ടാം റ‍ൗണ്ടിലേക്ക്‌ മുന്നേറി. ഡച്ച്‌താരം ജെസ്‌പർ ഡി ജോങിനെ 7–5, 6–2, 7–6ന്‌ കീഴടക്കി. ആന്ദ്രേ റുബലേവ്‌(റഷ്യ), കാസ്‌പർ റൂഡ്‌(നോർവേ) എന്നിവരും ആദ്യ റ‍ൗണ്ട്‌ ജയിച്ചു. നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക്‌ സിന്നർ ഇന്ന്‌ ഫ്രഞ്ച്‌ താരം ഹൂഗോ ഗാസ്‌റ്റണെ നേരിടും.


വനിതകളിൽ കിരീടമോഹികളായ ഇഗ ഷ്വാടെകും കൊകോ ഗഫും രണ്ടാം റ‍ൗണ്ടിലെത്തി. പോളണ്ട്‌ താരം ഇഗ 7–6, 6–3ന്‌ ചൈനയുടെ യു യുവാനെ കീഴടക്കി. അമേരിക്കൻ കളിക്കാരിയായ ഗഫ്‌ 6–2, 6–3ന്‌ ഉസ്‌ബെകിന്റെ കാമില്ല റഖിമോവയെ പരാജയപ്പെടുത്തി. ജെസീക പെഗുല(അമേരിക്ക), കരോലിന മുചോവ(ചെക്‌), ആൻ ലി (അമേരിക്ക) എന്നിവരും ആദ്യറ‍ൗണ്ടിൽ ജയിച്ചു.


നിലവിലെ ചാമ്പ്യൻ അമേരിക്കയുടെ മാഡിസൺ കീസ്‌ ഇന്ന്‌ ആദ്യ മത്സരത്തിൽ ഉക്രെയ്‌നിന്റെ ഒലെക്‌സാന്ദ്ര ഒലിയിങ്കോവയുമായി ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home