print edition ഫ്രഞ്ച് ഓപ്പൺ ടെന്നീസ്; പരീക്ഷണം നേരിട്ട് ജൊകോ

ജൊകോവിച്ചിന്റെ വിജയാഹ്ലാദം
പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ മുൻ ചാന്പ്യൻ നൊവാക് ജൊകോവിച്ച് പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ. ഫ്രഞ്ചുകാരൻ ജിയോവാന്നി എംപെറ്റ്‌ഷി പെറികാർഡിനെ കടുത്ത പോരാട്ടത്തിലാണ് ജൊകോവിച്ച് ഒന്നാം റൗണ്ടിൽ മറികടന്നത്. ആദ്യ ഗെയിം നഷ്ടമായശേഷം തിരിച്ചുവരികയായിരുന്നു. സ്‌കോർ : 5–7, 7–5, 6–1, 6–4.
ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം സിംഗിൾസ് മത്സരങ്ങളിൽ ഇറങ്ങിയ റോജർ ഫെഡററുടെ റെക്കോഡ് സെർബിയക്കാരൻ മറികടന്നു. 82 മത്സരങ്ങളായി. വനിതകളിൽ സൂപ്പർ താരങ്ങളായ ഇഗ ഷ്വാടെക്, എലെന റിബാകിന, എലിന സ്വിറ്റോലിന, ജാസ്‌മിൻ പൗളിനി എന്നിവർ ആദ്യ റൗണ്ട് കടന്നു. ബ്രിട്ടന്റെ എമ്മ റഡുകാനുവും അമേരിക്കയുടെ സോഫിയ കെനിനും പുറത്തായി.









0 comments