ad
Deshabhimani

ആൻഡ്രീവയ്‌ക്ക്‌ കിരീടം

mirraa
വെബ് ഡെസ്ക്

Published on Feb 24, 2025, 12:49 AM | 1 min read

ദുബായ്‌: റഷ്യക്കാരി മിറ ആൻഡ്രീവയ്‌ക്ക്‌ ചരിത്രനേട്ടം. ദുബായ്‌ ടെന്നീസ്‌ ചാമ്പ്യൻഷിപ്പിൽ ജേതാവായ പതിനേഴുകാരി ഡബ്ല്യുടിഎ 1000 വിഭാഗത്തിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി. ഡെൻമാർക്കിന്റെ ക്ലാര ടൗസണെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചാണ്‌ നേട്ടം (7–-6, 6–-1).

ഇതോടെ വനിതാ റാങ്കിങ്‌ പട്ടികയിൽ ആൻഡ്രീവ ആദ്യ പത്തിലെത്തും. ഗ്രാൻഡ്‌ സ്ലാം ജേതാക്കളായ മർക്കേറ്റ വുൻഡ്രൗസോവ, ഇഗ ഷ്വാടെക്‌, എലേന റിബാകിനോവ എന്നിവരെയും ആൻഡ്രീവ ടൂർണമെന്റിൽ തോൽപ്പിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home