ad
Deshabhimani

ഇറ്റാലിയൻ ഓപ്പണിൽ സിന്നർ ക്വാർട്ടറിൽ; ജോക്കോവിച്ചിന്റെ റെക്കോർഡിനൊപ്പമെത്തി താരം

jannik sinner

Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 13, 2026, 11:43 AM | 1 min read

റോം: ഇറ്റാലിയൻ ഓപ്പൺ ടെന്നീസിൽ കുതിപ്പ് തുടർന്ന് ലോക ഒന്നാം നമ്പർ താരം യാനിക് സിന്നർ. പ്രീ-ക്വാർട്ടറിൽ സഹതാരം ആൻഡ്രിയ പെല്ലെഗ്രിനോയെ നേരിട്ടുള്ള സെറ്റുകൾക്ക് (6-2, 6-3) തകർത്ത് സിന്നർ ക്വാർട്ടറിൽ പ്രവേശിച്ചു.


ഈ വിജയത്തോടെ മാസ്റ്റേഴ്സ് 1000 ടൂർണമെന്റുകളിൽ തുടർച്ചയായി 31 മത്സരങ്ങൾ ജയിച്ച നോവാക് ജോക്കോവിച്ചിന്റെ റെക്കോർഡിനൊപ്പം എത്താനും സിന്നർക്കായി. ക്വാർട്ടറിൽ പന്ത്രണ്ടാം സീഡ് ആന്ദ്രേ റുബ്ലേവ് ആണ് സിന്നറുടെ എതിരാളി.


സിന്നർ വിജയം ആഘോഷിച്ചപ്പോൾ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ അലക്സാണ്ടർ സ്വെരേവ് ടൂർണമെന്റിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായി. ഇറ്റലിയുടെ തന്നെ ലൂസിയാനോ ഡാർഡേരിയാണ് സ്വെരേവിനെ അട്ടിമറിച്ചത്.


ആദ്യ സെറ്റ് 6-1 ന് അനായാസം സ്വന്തമാക്കിയ സ്വെരേവിനെതിരെ രണ്ടാം സെറ്റിലെ ടൈബ്രേക്കറിലൂടെ ഡാർഡേരി തിരിച്ചുവരികയായിരുന്നു. മൂന്നാം സെറ്റിൽ സ്വെരേവിനെ പൂർണ്ണമായും നിഷ്പ്രഭനാക്കിയ (6-0) ഡാർഡേരി തന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് റോമിൽ സ്വന്തമാക്കിയത്.


വനിതാ വിഭാഗത്തിൽ വെറ്ററൻ താരം സോറാന കിർസ്റ്റിയ സെമിഫൈനലിൽ പ്രവേശിച്ചു. ജെലീന ഒസ്റ്റാപെൻകോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് റൊമാനിയൻ താരം കുതിപ്പ് തുടരുന്നത്. സെമിയിൽ മൂന്നാം സീഡ് കോക്കോ ഗൗഫാണ് കിർസ്റ്റിയയുടെ എതിരാളി.


റഷ്യയുടെ മിറ ആൻഡ്രീവയെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഗൗഫ് സെമി ഉറപ്പിച്ചത്. ഇതോടെ ടൂർണമെന്റ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സിന്നറും ഗൗഫും ഉൾപ്പെടെയുള്ള പ്രമുഖർ കിരീടപ്പോരാട്ടത്തിൽ സജീവമായി നിലനിൽക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home