ad
Deshabhimani

print edition ഫ്രഞ്ച് ഓപ്പൺ: സിന്നെർ പുറത്ത്‌

Jannik Sinner
വെബ് ഡെസ്ക്

Published on May 30, 2026, 01:25 AM | 1 min read

പാരിസ്‌ : ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസിൽ അട്ടിമറി. പുരുഷ സിംഗിൾസിൽ ഒന്നാം റാങ്കുകാരൻ യാന്നിക്‌ സിന്നെർ രണ്ടാം റ‍ൗണ്ടിൽ പുറത്തായി. അഞ്ച്‌ സെറ്റ്‌ പോരിൽ അർജന്റീനയുടെ യുവാൻ മാനുവേൽ സെറുൻഡോലോയാണ്‌ ഇറ്റലിക്കാരനെ വീഴ്‌ത്തിയത്‌ (6–3, 6–2, 5–7, 1–6, 1–6). മൂന്നാം സെറ്റിൽ 5–1ന്‌ ലീഡ്‌ നേടിയശേഷമായിരുന്നു സിന്നെറുടെ തകർച്ച. കനത്ത ചൂടുകാരണം തളർന്നുപോയ ഒന്നാം റാങ്കുകാരന്‌ പിന്നെ തിരിച്ചുവരാനായില്ല. വനിതകളിൽ ഒന്നാം നന്പർ അരീന സബലേങ്ക, മൂന്നാം റാങ്കുകാരി ഇഗ ഷ്വാടെക്‌ എന്നിവർ ജയം നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home