print edition ഫ്രഞ്ച് ഓപ്പണിൽ ജൊകോയെ മടക്കി ഫൊൺസെക

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽനിന്ന് പുറത്തായ നൊവാക് ജൊകോവിച്ചിന്റെ നിരാശ
പാരിസ്: ഒന്നാം റാങ്കുകാരൻ യാനിക് സിന്നെറിന് പിന്നാലെ മുൻ ചാന്പ്യൻ നൊവാക് ജൊകോവിച്ചും ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് പുറത്ത്. ബ്രസീലിന്റെ പതിനെട്ടുകാരൻ ജോയോ ഫൊൺസെക തകർപ്പൻ പോരാട്ടത്തിലൂടെ സെർബിയക്കാരനെ കീഴടക്കി.
രണ്ട് സെറ്റ് നഷ്ടമായശേഷമാണ് ഫൊൺസെക ഗംഭീരമായി തിരിച്ചുവന്നത് (4–6, 4–6, 6–3,7–5,7–5). 24 ഗ്രാൻഡ് സ്ലാം കിരീടമുള്ള ജൊകോയ്‌ക്ക് മൂന്നാം റൗണ്ട് അതിജീവിക്കാനായില്ല. ഇതോടെ വന്പൻമാരെല്ലാം കളമൊഴിഞ്ഞു. നിലവിലെ ചാന്പ്യൻ കാർലോസ് അൽകാരസ് പരിക്കുകാരണം പിന്മാറിയിരുന്നു. വനിതാ സിംഗിൾസിൽ നവോമി ഒസാക്കയും അരീന സബലേങ്കയും മുന്നേറി.











0 comments