ad
Deshabhimani

യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം എലേന റിബാകിനയ്ക്ക്

Elena Rybakina

Image Credit : REUTERS

വെബ് ഡെസ്ക്

Published on Sep 13, 2026, 07:04 AM | 1 min read

ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് നിലവിലെ ചാമ്പ്യനായ അരീന സബലേങ്കയെ വീഴ്ത്തി കസാഖ് താരം കിരീടമുയർത്തിയത്. സ്കോർ : 6-4, 5-7, 6-2. ആർതർ ആഷെ സ്റ്റേഡിയത്തിൽ നടന്ന മത്സരം രണ്ട് മണിക്കൂറും 21 മിനിറ്റും നീണ്ടുനിന്നു.


യുഎസ് ഓപ്പണിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സബലേങ്ക റിബാകിനക്ക് മുന്നിൽ അടിതെറ്റി. മത്സരത്തിനിടെ തന്നെ സബലേങ്കയെ പിന്തള്ളി ഒന്നാം റാങ്കിലെത്തിയിരുന്നു. റിബാകിനയുടെ കരിയറിലെ മൂന്നാമത്തെ ​ഗ്രാൻഡ്സ്ലാം കിരീടമാണിത്. 2022ൽ വിംബിൾഡണും ഈ വർഷം ആദ്യം ഓസ്ട്രേലിയൻ ഓപ്പണും താരം സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ഓപ്പൺ കൂടി നേടിയാൽ റിബാകിനക്ക് കരിയർ ​ഗ്രാൻഡ്സ്ലാം പൂർത്തിയാക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home