print edition ഇഗയെ വീഴ്‌ത്തി റിബാകിന

മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കിരീടപ്രതീക്ഷയുമായെത്തിയ പോളണ്ടിന്റെ ഇഗ ഷ്വാടെകിനെ കസാഖ്‌താരം എലെന റിബാകിന മടക്കി. ക്വാർട്ടറിൽ 7–5, 6–1 ജയത്തോടെ റിബാകിന മുന്നേറി. അമേരിക്കൻ താരം ജെസീക പെഗുലയെ ഇന്ന് പകൽ 3.10ന് സെമിയിൽ നേരിടും. ആദ്യ സെമിയിൽ പകൽ രണ്ടിന് ബലാറസ് താരം അരീന സബലേങ്ക ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയുമായി ഏറ്റുമുട്ടും. ക്വാർട്ടറിൽ നാട്ടുകാരിയായ അമാൻഡ അനിസിമോവയെ 6–3, 7–6ന് കീഴടക്കി.
പുരുഷ സിംഗിൾസ് സെമിയിൽ നാളെ നിലവിലെ ചാമ്പ്യൻ യാനിക് സിന്നെറും നൊവാക് ജൊകോവിച്ചുമായി കളിക്കും.സിന്നെർ അമേരിക്കയുടെ ബെൻ ഷെൽട്ടണെ 6–3, 6–4, 6–4ന് പരാജയപ്പെടുത്തി. ജൊകോക്കെതിരായ ക്വാർട്ടർ മത്സരത്തിനിടെ പരിക്കേറ്റ് ഇറ്റാലിയൻ താരം ലൊറെൻസോ മുസെറ്റി പിൻമാറി. രണ്ട് സെറ്റ് നഷ്‌ടപ്പെടുത്തിയ ജൊകോ മൂന്നാം സെറ്റിൽ 3–1ന് ലീഡ് ചെയ്യുമ്പോഴാണ് മുസെറ്റിയുടെ പിൻമാറ്റം.









0 comments