ad
Deshabhimani

വിംബിൾഡണിൽ 105-ാം ജയം കുറിച്ചു ജോക്കോവിച്ച്;ഫെഡററുടെ റെക്കോർഡിനൊപ്പമെത്തി

Novak Djokovic

Photo Credit:Social Media

വെബ് ഡെസ്ക്

Published on Jul 04, 2026, 12:34 PM | 1 min read

ലണ്ടൺ: വിംബിൾഡൺ ടെന്നീസിൽ ചരിത്രനേട്ടത്തിനൊപ്പമെത്തി സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ച്. വിംബിൾഡണിലെ തന്റെ 105-ാം സിംഗിൾസ് ജയം കുറിച്ച ജോക്കോവിച്ച്, റോജർ ഫെഡററുടെ റെക്കോർഡിനൊപ്പമെത്തി.


മൂന്നാം റൗണ്ടിൽ ഫ്രഞ്ച് താരം ആർതർ റിൻഡർനെക്കിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ മറികടന്നാണ് ജോക്കോവിച്ച് ഈ നേട്ടം കൈവരിച്ചത്. നാലാം റൗണ്ടിൽ റഷ്യൻ താരം റോമൻ സഫിയുലിനാണ് ജോക്കോവിച്ചിന്റെ എതിരാളി.


നിലവിലെ ചാമ്പ്യൻ ജാനിക് സിന്നറും നാലാം റൗണ്ടിലേക്ക് മുന്നേറി. ജെൻസൺ ബ്രൂക്ക്സ്ബിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയ സിന്നർ, അടുത്ത മത്സരത്തിൽ ജാപ്പനീസ് ക്വാളിഫയർ ഷിന്റാരോ മോച്ചിസുക്കിയെ നേരിടും.


വനിതാ വിഭാഗത്തിൽ അരീന സബലേങ്കയും നവോമി ഒസാക്കയും നാലാം റൗണ്ടിൽ പ്രവേശിച്ചു. അടുത്ത റൗണ്ടിൽ ഈ രണ്ട് മുൻനിര താരങ്ങൾ തമ്മിലുള്ള പോരാട്ടത്തിനാണ് വിംബിൾഡൺ വേദിയാകുന്നത്. ഡാനിൽ മെദ്‌വദേവ് ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ പുറത്തായ ടൂർണമെന്റിൽ വരും ദിവസങ്ങളിൽ കൂടുതൽ അട്ടിമറികൾക്ക് സാധ്യതയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home