ad
Deshabhimani

യുഎസ് ഓപ്പൺ ടെന്നീസ് ; അൽകാരസ്‌ മുന്നോട്ട്‌

us open tennis
avatar
Sports Desk

Published on Aug 27, 2025, 03:24 AM | 1 min read


ന്യൂയോർക്ക്‌

യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസിൽ സ്‌പാനിഷ്‌ താരം കാർലോസ്‌ അൽകാരസ്‌ രണ്ടാം റ‍ൗണ്ടിൽ കടന്നു. അമേരിക്കയുടെ റീലി ഒപെൽകയെ 6–4, 7–5, 6–4ന്‌ കീഴടക്കി. അടുത്ത എതിരാളി ഇറ്റലിയുടെ ബെല്ലുചി ഒപെൽകയാണ്‌. ആന്ദ്രേ റുബ്‌ലേവും ആദ്യ റ‍ൗണ്ട്‌ ജയിച്ചു.


വനിതാ സിംഗിൾസിൽ തിരിച്ചുവരവിന്‌ ഒരുങ്ങിയ വീനസ്‌ വില്യംസ്‌ ആദ്യ റ‍ൗണ്ടിൽ മടങ്ങി. ഏഴ്‌ ഗ്രാൻഡ്‌സ്ലാം കിരീടം നേടിയ നാൽപ്പത്തഞ്ചുകാരിക്ക്‌ ചെക്ക്‌ താരം കരോലിന്‌ മുചോവയോട്‌ പിടിച്ചുനിൽക്കാനായില്ല. രണ്ട്‌ മണിക്കൂർ പോരാട്ടത്തിൽ 6–3, 2–6, 6–1ന്‌ ജയിച്ചുകയറി. വീനസ്‌ രണ്ട്‌ തവണ യുഎസ്‌ ഓപ്പൺ നേടിയിട്ടുണ്ട്‌. മാഡിസൺ കീസും ആദ്യ കളി തോറ്റു. എലേന റിബാകിനയും ബാർബറ ക്രെജികോവയും രണ്ടാം റ‍ൗണ്ടിലെത്തി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home