ad
Deshabhimani

print edition അൽകാരസ്‌ 
പ്രീക്വാർട്ടറിൽ

carlos alcaraz
വെബ് ഡെസ്ക്

Published on Jan 24, 2026, 03:44 AM | 1 min read


മെൽബൺ

കന്നി ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ്‌ താരം കാർലോസ്‌ അൽകാരസ്‌ പ്രീക്വാർട്ടറിൽ കടന്നു. ഫ്രഞ്ച്‌താരം കോറെന്റിൻ മ‍ൗട്ടെറ്റിനെ 6–2, 6–4, 6–1ന്‌ തകർത്തു. കഴിഞ്ഞ രണ്ട്‌ തവണയും ഇരുപത്തിരണ്ടുകാരൻ ക്വാർട്ടറിൽ മടങ്ങുകയായിരുന്നു. അമേരിക്കയുടെ ടോമി പോളാണ്‌ അടുത്ത എതിരാളി.


ജർമനിയുടെ അലക്‌സാണ്ടർ സ്വരേവ്‌ ബ്രിട്ടന്റെ കാമറൂൺ നോറിയെ 7–5, 4–6, 6–3, 6–1ന്‌ തോൽപ്പിച്ച്‌ അവസാന പതിനാറിൽ ഇടം പിടിച്ചു. വനിതകളിൽ ഒന്നാംറാങ്കുകാരി അരീന സബലേങ്കയും അമേരിക്കയുടെ കൊകോ ഗഫും പ്രീക്വാർട്ടറിലെത്തി.


ബെലാറസുകാരിയായ സബലേങ്ക ഓസ്‌ട്രിയയുടെ അനസ്‌താസിയ പൊട്ടപ്പോവയെ 7–6, 7–6ന്‌ കീഴടക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home