print edition ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ; അനായാസം സിന്നർ

മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം ഇറ്റലിയുടെ യാനിക് സിന്നർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ സിംഗിൾസിൽ ഫ്രഞ്ച് താരം ഹൂഗോ ഗാസ്‌റ്റണെ 6–2, 6–1ന് തകർത്തു.
ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ് 4–6, 6–3, 6–2, 6–2ന് ജപ്പാന്റെ ഷിന്റാറോ മോചിസുകിയെ കീഴടക്കി.
ഇന്ന് രണ്ടാം റൗണ്ടിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസ് ജർമനിയുടെ യാനിക് ഹാൻഫ്‌മാനെയും അലക്‌സാണ്ടർ സ്വരേവ് അലക്‌സാന്ദ്രേ മുള്ളറെയും നേരിടും.
വനിതകളിൽ രണ്ടുതവണ ചാമ്പ്യനായ ജപ്പാന്റെ നവോമി ഒസാക 6–3, 3–6, 6–4ന് ക്രൊയേഷ്യയുടെ അന്റോണിയോ റുസികിനെ വീഴ്‌ത്തി. നിലവിലെ ചാമ്പ്യൻ അമേരിക്കൻ താരം മാഡിസൺ കീസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഉക്രെയ്‌നിന്റെ ഒലെസാന്ദ്രാ ഒലിനികോവയെ 7–6, 6–1ന് പരാജയപ്പെടുത്തി. ഇന്ന് രണ്ടാം റൗണ്ടിൽ ഒന്നാം റാങ്കുകാരി അരീന സബലേങ്ക(ബെലാറസ്) സുസുവാൻ ബായിയെയും(ചൈന) കൊകോ ഗഫ്(അമേരിക്ക) ഒൽഗ ഡാനിലോവികിനെയും(സെർബിയ) നേരിടും.









0 comments