ad
Deshabhimani

print edition ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ ; മുന്നേറി അൽകാരസ്‌, സബലേങ്ക

Australian Open
വെബ് ഡെസ്ക്

Published on Jan 26, 2026, 12:00 AM | 1 min read


മെൽബൺ

ലോക ഒന്നാം റാങ്കുകാരായ കാർലോസ്‌ അൽകാരസും അരീന സബലേങ്കയും ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ ക്വാർട്ടറിൽ കടന്നു. പുരുഷ സിംഗിൾസിൽ സ്‌പാനിഷ്‌താരം അൽകാരസ്‌ അമേരിക്കയുടെ ടോമി പോളിനെ 7–6, 6–4, 7–5ന്‌ മറികടന്നു. സെമി ലക്ഷ്യമിട്ട്‌ ഓസ്‌ട്രേലിയയുടെ അലക്‌സ്‌ ഡി മിന‍ൗറുമായി ഏറ്റുമുട്ടും.


ജർമനിയുടെ അലക്‌സാണ്ടർ സ്വരേവും അവസാന എട്ടിൽ ഇടംപിടിച്ചു. റഷ്യൻ താരം ഡാനിൽ മെദ്‌വദേവ്‌ തോറ്റ്‌ പുറത്തായി. ഇന്ന്‌ പ്രീക്വാർട്ടർ കളിക്കേണ്ട നൊവാക്‌ ജൊകോവിച്ചിന്‌ വാക്കോവർ കിട്ടി. ചെക്ക്‌താരം ജാക്കൂബ്‌ മെൻസിക്‌ പരിക്കിനെതുടർന്ന്‌ പിൻമാറിയതാണ്‌ കാരണം. വനിതാ സിംഗിൾസിൽ ബെലാറസിന്റെ അരീന സബലേങ്ക കാനഡയുടെ വിക്‌ടോറിയ എംബോകെയെ 6–1, 7–6ന്‌ കീഴടക്കി. തുടർച്ചയായി നാലാം തവണയാണ്‌ ക്വാർട്ടറിലെത്തുന്നത്‌. അമേരിക്കയുടെ ഇവ ജോവികാണ്‌ അടുത്ത എതിരാളി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home