print edition അൽകാരസ്, സബലേങ്ക മുന്നോട്ട്

മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം കൊതിക്കുന്ന കാർലോസ് അൽകാരസും അരീന സബലേങ്കയും മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ സിംഗിൾസിൽ ലോക ഒന്നാം റാങ്കുകാരനായ സ്‌പാനിഷ്‌താരം അൽകാരസ് ജർമനിയുടെ യാനിക് ഹാൻഫ്‌മാനെ 7–6, 6–3, 6–2ന് തോൽപ്പിച്ചു. വനിതാ സിംഗിൾസിൽ ബെലാറസ് താരം സബലേങ്ക സുസുവാൻ ബായിയെ 6–3, 6–1ന് മറികടന്നു. അമേരിക്കയുടെ കൊകോ ഗഫ് സെർബിയൻ താരം ഒൽഗ ഡാനിലോവികിനെ 6–2, 6–2ന് കീഴടക്കി.
പുരുഷ വിഭാഗത്തിൽ അലക്‌സാണ്ടർ സ്വരേവ്(ജർമനി), ഫ്രാൻസിസ് തിയാഫൊ(അമേരിക്ക), കാമറൂൺ നോറി(ബ്രിട്ടൻ), ഡാനിൽ മെദ്‌വദേവ്, ആന്ദ്രേ റുബലേവ്(ഇരുവരും റഷ്യ), അലക്‌സ് ഡി മിനൗർ(ഓസ്‌ട്രേലിയ) എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.










0 comments