ad
Deshabhimani

print edition ആര്‌ ചിരിക്കും ; സബലേങ്കയോ റിബാകിനയോ

Australian Open

അരീന സബലേങ്ക / എലെന റിബാകിന

വെബ് ഡെസ്ക്

Published on Jan 31, 2026, 03:32 AM | 1 min read

മെൽബൺ

ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസ്‌ ഫൈനലിൽ അരീന സബലേങ്ക എലെന റിബാകിനയെ നേരിടും. മെൽബൺ പാർക്കിലെ റോഡ്‌ലേവർ അരീനയിൽ ഇന്ന് പകൽ രണ്ടിനാണ്‌ കിരീടപ്പോരാട്ടം. ഇരുവരും 2023ൽ ഏറ്റുമുട്ടിയപ്പോൾ വിജയം സബലേങ്കക്കൊപ്പമായിരുന്നു. തുടർച്ചയായി നാലാം ഫൈനൽ കളിക്കുന്ന ബെലാറസുകാരി നിലവിലെ റണ്ണറപ്പാണ്‌. റഷ്യയിൽ ജനിച്ച്‌ ഇപ്പോൾ കസാഖ്‌സ്ഥാൻ കുപ്പായത്തിലുള്ള റിബാകിനയുടേത്‌ രണ്ടാം ഫൈനൽ.


ആര്‌ ജയിച്ചാലും വൻ സമ്മാനത്തുകയാണ്‌ കാത്തിരിക്കുന്നത്‌. വിജയിക്ക്‌ 25 കോടി രൂപയാണ്‌ സമ്മാനം. കഴിഞ്ഞ വർഷത്തേക്കാൾ 19 ശതമാനം വർധനയാണ്‌. റണ്ണറപ്പിന്‌ 13 കോടി കിട്ടും. മൊത്തം സമ്മാനത്തുക 675 കോടിയാണ്‌. 16 ശതമാനമാണ്‌ വർധന.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home