സബലേങ്കയുടെ നാലാം ഫൈനൽ , പുരുഷ സെമിയിൽ ജൊകോയും സിന്നെറും മുഖാമുഖം , അൽകാരസിന് സ്വരേവ്
print edition ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ; സബലേങ്ക x റിബാകിന ഫൈനൽ

മെൽബൺ
ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ നാളെ ബെലാറസിന്റെ അരീന സബലേങ്ക കസാഖ്‌താരം എലെന റിബാകിനയുമായി ഏറ്റുമുട്ടും. ഒന്നാം റാങ്കുകാരിയായ സബലേങ്ക സെമിയിൽ ഉക്രെയ്‌നിന്റെ എലീന സ്വിറ്റോലിനയെ 6–2, 6–3ന് കീഴടക്കി. ഇരുപത്താറുകാരിയുടെ തുടർച്ചയായി നാലാം ഫൈനലാണ്. 2023ലും 2024ലും കിരീടം നേടി. കഴിഞ്ഞ തവണ റണ്ണറപ്പാണ്.
അഞ്ചാം റാങ്കുകാരിയായ റിബാകിന സെമിയിൽ അമേരിക്കയുടെ ജെസീക പെഗുലയെ 6–3, 7–6ന് പരാജയപ്പെടുത്തി. ഇരുപത്താറുകാരിയുടെ രണ്ടാം ഫൈനലാണ്. 2023ൽ സബലേങ്കയോട് തോറ്റു.
ഇന്ന് രാവിലെ ഒമ്പതിന് പുരുഷ സിംഗിൾസ് സെമിയിൽ സ്‌പാനിഷ് താരം കാർലോസ് അൽകാരസ് ജർമനിയുടെ അലക്‌സാണ്ടർ സ്വരേവിനെ നേരിടും. രണ്ടാം സെമിയിൽ പകൽ രണ്ടിന് നിലവിലെ ചാമ്പ്യൻ ഇറ്റലിയുടെ യാനിക് സിന്നെർ പത്ത് തവണ ജേതാവായ സെർബിയൻ താരം നൊവാക് ജൊകോവിച്ചുമായി കളിക്കും.










0 comments