ad
Deshabhimani

ലോക 
അത്‌ലറ്റിക്‌സിന്‌ നാളെ തുടക്കം

world athletics championships 2025
avatar
Sports Desk

Published on Sep 12, 2025, 12:36 AM | 1 min read


ടോക്യോ

ലോക അത്‌ലറ്റിക്‌സ്‌ ചാന്പ്യൻഷിപ്പ്‌ നാളെ ജപ്പാനിലെ ടോക്യോയിൽ തുടക്കം. 21വരെയാണ്‌ മീറ്റ്‌. 200 രാജ്യങ്ങളിൽനിന്നായി 2000 അത്‌ലീറ്റുകൾ പങ്കെടുക്കും. 49 ഇനങ്ങളിലാണ്‌ മത്സരങ്ങൾ. പുരുഷ, വനിതാ വിഭാഗം 35 കിലോ മീറ്റർ നടത്ത മത്സരത്തോടെയാണ്‌ തുടക്കം. ലോകത്തെ ഏറ്റവും വേഗമേറിയ താരത്തെ കണ്ടെത്തുന്നതിനുള്ള 100 മീറ്റർ ഫൈനൽ 14നാണ്‌.


ഇന്ത്യക്ക്‌ 19 അംഗ സംഘമാണ്‌. ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യൻ നീരജ്‌ ചോപ്രയിലാണ്‌ പ്രതീക്ഷകൾ. മലയാളി താരങ്ങളായ എം ശ്രീശങ്കർ ലോങ്‌ ജമ്പിലും അബ്‌ദുള്ള അബൂബക്കർ ട്രിപ്പിൾ ജന്പിലും ഇറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home