ad
Deshabhimani

റിലേയിൽ 
സ്വർണം : 
ബോട്‌സ്വാനയിൽ പൊതു അവധി

World Athletics Championships 2025
avatar
Sports Desk

Published on Sep 23, 2025, 12:00 AM | 1 min read


ടോക്യോ

ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ് റിലേയിൽ സ്വർണം നേടിയതിന്റെ ആഘോഷത്തിൽ രാജ്യത്ത്‌ പൊതു അവധി പ്രഖ്യാപിച്ച്‌ ബോട്‌സ്വാന. ടോക്യോയിൽ സമാപിച്ച ലോക മീറ്റിൽ പുരുഷ 4x400 മീറ്റർ റിലേയിലായിരുന്നു സ്വർണം. ലീ ബെക്കെമ്പിലോ എപ്പീ, ലെസ്‌റ്റിലെ ടെബോഗോ, ബയാപോ എൻഡോറി, ബുസാങ്‌ കോളെൻ കബിനാത്‌ഷിപി എന്നിവരുൾപ്പെട്ട ടീം അമേരിക്കയെ പിന്തള്ളി സ്വർണം നേടുകയായിരുന്നു. ഇ‍ൗയിനത്തിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ്‌ ബോട്‌സ്വാന. ഇ‍ൗ മാസം 29നാണ്‌ പൊതു അവധി. 30നാണ്‌ ബോട്‌സ്വാനയുടെ സ്വാതന്ത്ര്യദിനം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home