ad
Deshabhimani

എത്ര സുന്ദരം ഇ‍ൗ സ്‌നേഹചിത്രം ; ലോക അത്ലറ്റിക്സ് വേദിയിൽ മനോഹര കാഴ്ച

World Athletics Championships 2025
avatar
Sports Desk

Published on Sep 17, 2025, 12:15 AM | 1 min read


ടോക്യോ

എന്തൊരു മനോഹര ചിത്രമാണിത്‌. കളിക്കളത്തിലെ വീറും വാശിയും മറന്ന്‌ കെട്ടിപ്പുണരുന്ന കളിക്കാർ. ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പ്‌ വേദിയായ ടോക്യോ നാഷണൽ സ്‌റ്റേഡിയത്തിൽ പോൾവോൾട്ട്‌ മത്സരശേഷമാണ്‌ സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റിന്റെ ഉദാത്ത മാതൃകയായ ഇ‍ൗ സ്‌നേഹപ്രകടനം.


ലോക റെക്കോഡിട്ട സ്വീഡന്റെ അർമാൻഡ്‌ ഡുപ്ലന്റിസിനെ അഭിനന്ദിക്കാനും കെട്ടിപ്പിടിക്കാനും ആദ്യമെത്തിയത്‌ രണ്ടാമതെത്തിയ ഗ്രീസിന്റെ ഇമ്മനോയിൽ കരാലിസായിരുന്നു. മൂന്നാംസ്ഥാനക്കാരനായ ഓസ്‌ട്രേലിയയുടെ കുർട്ടിസ്‌ മാർഷലും ഒപ്പംകൂടി.


അതുവരെ വിട്ടുകൊടുക്കാതെ പൊരുതിയ താരമാണ്‌ കരാലിസ്‌. മത്സരത്തിനിടെ ഡുപ്ലന്റിസിനെ വെല്ലുവിളിച്ച്‌ പ്രകോപിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഡുപ്ലന്റിസ്‌ സ്വർണം ഉറപ്പിച്ചതോടെ ചിത്രം മാറി. പിന്നീട്‌ എല്ലാവരും ലോക റെക്കോഡിനായി പ്രോത്സാഹിപ്പിക്കുന്നതാണ്‌ കണ്ടത്‌. അതിനിടെ സഹതാരത്തിന് ചൂട്‌ കുറക്കാനുള്ള ഫാനുമായി കരാലിസെത്തി. അവസാന അവസരത്തിൽ 6.30 മീറ്റർ മറികടന്നതും ലോക റെക്കോഡുകാരനെ സഹതാരങ്ങൾ സ്‌നേഹംകൊണ്ട്‌ പൊതിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home