വനിതാ ഹോക്കി ലോകകപ്പ്: സമനില വഴങ്ങി, ഇന്ത്യ പുറത്ത്; ഓസ്ട്രേലിയ സെമിയിൽ

അംസ്റ്റൽവീൻ : വനിതാ ഹോക്കി ലോകകപ്പിൽ പ്രതീക്ഷകൾ മങ്ങി ഇന്ത്യൻ ടീം. ഓസ്ട്രേലിയയുമായുള്ള മത്സരത്തിൽ ഇരു ടീമുകളും 0-0 എന്ന നിലയിൽ സമനിലയിലാണ് പിരിഞ്ഞത്. ഇന്ത്യയേക്കാൾ കൂടുതൽ ഗോളുകളും പോയിന്റുകളും നേടിയതിനാൽ ഓസ്ട്രേലിയ സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഇന്ത്യ ലോകകപ്പ് മത്സരത്തിൽ നിന്ന് പുറത്തായി. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ നെതർലാൻഡ്സിനോട് 0-2ന് ഇന്ത്യൻ ടീം പരാജയപ്പെട്ടിരുന്നു. ഓസ്ട്രേലിയയ്ക്കൊപ്പമുള്ള മത്സരം സമനില വഴങ്ങിയതോടെ ഗോൾ ശരാശരി അടിസ്ഥാനമാക്കിയാണ് വിജയികളെ തീരുമാനിച്ചത്. നിലവിൽ ഒൻപതാം റാങ്കിലായിരുന്നു ഇന്ത്യ.










0 comments