വനിതാ ഹോക്കി: അർജന്റീനയ്‌ക്ക് ലോകകപ്പ്

ആംസ്‌റ്റൻവീൽ: വനിതാ ഹോക്കി ലോകകപ്പ് അർജന്റീന സ്വന്തമാക്കി. ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ചാമ്പ്യൻമാരായ നെതർലൻഡ്‌സിനെ 3–1ന് കീഴടക്കി. നിശ്‌ചിതസമയത്ത് സ്‌കോർ 1–1 ആയിരുന്നു. മൂന്നാം കിരീടമാണ്. 2010ലാണ് അവസാന നേട്ടം. കഴിഞ്ഞതവണ ഫൈനലിൽ നെതർലൻഡ്‌സിനോട് തോറ്റിരുന്നു. ബൽജിയം മൂന്നാമതായി. ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. പുരുഷ ഫൈനലിൽ ഇന്ന് രാത്രി എട്ടിന് ചാമ്പ്യൻമാരായ ജർമനി സ്‌പെയ്‌നിനെ നേരിടും.










0 comments