ad
Deshabhimani

39 ൽ നിന്ന് 27 ലേക്ക്; ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ട്രീസ–ഗായത്രി സഖ്യത്തിന് വൻ മുന്നേറ്റം

treesa jolly
വെബ് ഡെസ്ക്

Published on Aug 25, 2026, 09:09 PM | 1 min read

ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ചരിത്ര വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിതാ ഡബിൾസ് സഖ്യത്തിന് ലോക റാങ്കിങ്ങിൽ വൻ നേട്ടം. 39-ാം സ്ഥാനത്തായിരുന്ന ട്രീസ ജോളി–ഗായത്രി ഗോപിചന്ദ് സഖ്യം 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 27-ാം റാങ്കിലെത്തി.


ഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം പുറത്തെടുത്താണ് ട്രീസയും ഗായത്രിയും സെമിഫൈനലിലെത്തിയത്. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ജിയ യി ഫാൻ–ഷാങ് ഷിയാൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ അവസാന നാലിൽ ഇടം നേടിയത്.


സെമിഫൈനലിൽ ലോക ഒന്നാം നമ്പർ സഖ്യമായ ലിയു ഷെങ് ഷു–ടാൻ നിങിനെതിരെ ആദ്യ ഗെയിം 21-18ന് സ്വന്തമാക്കി ട്രീസ–ഗായത്രി സഖ്യം അമ്പരപ്പിച്ചു. എന്നാൽ പിന്നീട് ചൈനീസ് സഖ്യം തിരിച്ചെത്തി മത്സരം സ്വന്തമാക്കി.


ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ഇന്ത്യയുടെ വനിതാ ഡബിൾസ് ചരിത്രത്തിലെ ആദ്യ മെഡലാണ്. 39-ാം റാങ്കിൽ നിന്ന് 27-ാം സ്ഥാനത്തേക്കുള്ള മുന്നേറ്റം ഇരുവരുടെയും കരിയറിൽ ലഭിച്ച വലിയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home