ad
Deshabhimani

ടോക്യോ കണ്ണുംനട്ട്‌

tokiyo
വെബ് ഡെസ്ക്

Published on Aug 10, 2025, 02:22 AM | 1 min read

ഭുവനേശ്വർ : അടുത്തമാസം ടോക്യോയിൽ നടക്കുന്ന ലോക അത്‌ലറ്റിക്‌സിന്‌ യോഗ്യത നേടാൻ ഇന്ന്‌ അവസരം. ഭുവനേശ്വറിലെ കലിംഗ സ്​റ്റേഡിയത്തിൽ ലോക അത്​ലറ്റിക്​സ്​​ കോണ്ടിനെന്റൽ ടൂർ നടക്കും. ഇ‍ൗ രാജ്യാന്തര അത്‌ലറ്റിക്‌ മീറ്റിൽ ഇന്ത്യയടക്കം 16 രാജ്യങ്ങളിലെ 150 അത്​ലീറ്റുകൾ 19 ഇനങ്ങളിൽ മത്സരിക്കും. 90 ഇന്ത്യൻ അത്​ലീറ്റുകളുണ്ട്​. 60 വിദേശികളും.


സെപ്‌തംബർ 13മുതൽ 21വരെ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന്‌ യോഗ്യത നേടാൻ ഇന്ത്യൻ അത്‌ലീറ്റുകൾക്ക്‌ സുവർണാവസരമാണ്‌. നീരജ ​ ചോപ്ര, അവിനാഷ്‌ സാബ്‌ലേ, ആൻസി സോജൻ എന്നിവർ പങ്കെടുക്കുന്നില്ല.


നീരജിന്റെ അഭാവത്തിൽ ജാവലിൻ ത്രോയിൽ സച്ചിൻ യാദവും യശ്​വീർ സിങ്ങുമുണ്ട്‌. വനിതകളിൽ അന്നുറാണി ഇറങ്ങും. ലോങ്ജമ്പിൽ എം ശ്രീശങ്കർ, മുഹമ്മദ്​ അനീസ്‌, 800 മീറ്ററിൽ മുഹമ്മദ്‌ അഫ്‌സൽ, ട്രിപ്പിൾ ജമ്പിൽ അബ്ദുള്ള അബൂബക്കർ എന്നിവർ മലയാളിസാന്നിധ്യമാണ്‌. 100, 200 മീറ്റർ മെഡലിനായി ഇന്ത്യയുടെ വേഗക്കാരൻ അനിമേഷ്​ കുജൂറുണ്ട്‌. വനിതകളുടെ ലോങ്ജമ്പിൽ ശൈലി സിങ്​, സാന്ദ്ര ബാബു, 400 മീറ്ററിൽ വിത്യ രാംരാജ്‌ എന്നിവർ​ മത്സരിക്കും.


പുരുഷന്മാർക്ക്‌ 100 മീറ്റർ, 200, 400, 800, 5000 മീറ്റർ, ലോങ്ജമ്പ്‌, ട്രിപ്പിൾജമ്പ്‌, ജാവലിൻത്രോ, 4x400 മീറ്റർ റിലേ എന്നീ ഇനങ്ങളാണ്‌. വനിതകൾക്ക്‌ 100 മീറ്റർ, 200, 400, 800, 1500 മീറ്റർ, 100 മീറ്റർ ഹർഡിൽസ്‌, ലോങ്ജമ്പ്‌, ജാവലിൻത്രോ, 4x400 മീറ്റർ റിലേ എന്നിവയാണുള്ളത്‌. 4x400 മീറ്റർ മിക്‌സഡ്‌ റിലേയും മത്സരയിനമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home