ad
Deshabhimani

യോ​ഗയിൽ കീരീടം ചൂടി കണ്ണൂർ

yoga

അനുവർണിക (ഇടത്), കണ്ണൂർ യോഗ ടീം (വലത്)

avatar
അമ്പിളി ചന്ദ്രമോഹനൻ

Published on Oct 25, 2025, 07:09 PM | 2 min read

തരുവനന്തപുരം: 67ാമത് സംസ്ഥാന സ്കൂൾ കായിക മേള യോ​ഗ ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം കണ്ണൂരിന്. അണ്ടർ 19 വിഭാ​ഗത്തിൽ നാല് ഇനങ്ങളിലായാണ് യോ​ഗ മത്സരങ്ങൾ നടന്നത്. ആർട്ടിസ്റ്റിക് യോ​ഗ (സോളോ), ട്രഡീഷണൽ യോ​ഗ (സോളോ), ആർട്ടിസ്റ്റിക് യോ​ഗാസന (പെയർ) റിഥമിക് യോ​ഗാസന (പെയർ) വിഭാ​ഗങ്ങളിൽ മിന്നും നേട്ടം കൊയ്താണ് കണ്ണൂർ ചാമ്പ്യൻഷിപ്പിൽ വിജയ കിരീടം ചൂടിയത്. കൂത്തുപറമ്പ് ​ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളായ ഋഷികേഷ് സി, യഥുരാജ് സി, മമ്പറം യുപി സ്കൂളിലെ വിദ്യാർഥി അനുവർണിക സുജേഷ്, എകെജി എംഎച്ച്എസ്എസിലെ വിദ്യാർഥികളായ അനഘ പി, സ്നേഹിൽ പി, വൈഗ ബൈജു എന്നിവരാണ് കണ്ണൂരിന് വേണ്ടി കായികമേളയിൽ മത്സരിച്ചത്.


yoga സ്നേഹിൽ പി,യഥുരാജ് സി


മെഡൽ നേട്ടങ്ങൾ


മത്സരാർഥി

മെഡൽ

ഋഷികേഷ് സി

1 സ്വർണം

അനുവർണിക സുജേഷ്

2 സ്വർണം 1 വെള്ളി

യഥുരാജ് സി

2 സ്വർണം

അനഘ പി

1 സ്വർണം 1 വെങ്കലം

സ്നേഹിൽ പി

2 സ്വർണം 1 വെങ്കലം

വൈഗ ബൈജു

1 വെങ്കലം


yoga ഋഷികേശ് സി, യഥുരാജ് സി


മൂന്ന് ഇനങ്ങളിൽ മെഡൽ നേട്ടവുമായി അനുവർണിക


തരുവനന്തപുരം: അനായാസ മെയ്‍വഴക്കത്തിൽ കാണികളെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു സംസ്ഥാന സ്കൂൾ കായിക മേളയിൽ ഒരു പന്ത്രണ്ടുവയസുകാരിയുടെ പ്രകടനം. കണ്ണൂരിനെ പ്രതിനിധീകരിച്ച് രണ്ട് ദിവസങ്ങളിലായി പങ്കെടുത്തത് മൂന്ന് മത്സരങ്ങളിൽ. മൂന്നിലും മെഡൽ നേടിയിരിക്കുകയാണ് മമ്പറം യുപി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിയായ അനുവർണിക. ആർട്ടിസ്റ്റിക് യോ​ഗ (സോളോ), ആർട്ടിസ്റ്റിക് റിഥമിക് (പെയർ) മത്സരങ്ങളിൽ സ്വർണവും ട്രെഡീഷണൽ യോ​ഗയിൽ വെള്ളിയുമാണ് അനുവർണിക നേടിയത്. അനുവർണികയ്ക്കൊപ്പം ആർട്ടിസ്റ്റിക് റിഥമിക് യോഗാസനത്തിൽ (പെയർ) പിണറായി എകെജി എംഎച്ച്എസിലെ അനഘ പിയും സ്വർണം നേടി.


പങ്കെടുത്ത ആദ്യ കായിക മേളയിൽ തന്നെ മെഡൽ നേട്ടവുമായാണ് അനുവർണിക തുടക്കമിട്ടത്. നിരന്തര പരിശ്രമവും കഠിനമായ പരിശീലനവുമാണ് അനുവർണികയെ വിജയത്തിലെത്തിച്ചത്. രാവിലെ അഞ്ചുമുതൽ ആറു വരെ ഓൺലൈൻ ആയാണ് യോഗ പരിശീലനം. അവധി ദിവസങ്ങളിൽ നേരിട്ടും പരിശീലനം നേടുന്നുണ്ട്. സംസ്ഥാന കായിക മേളയ്ക്കായി കണ്ണൂർ യോഗ അസോസിയേഷന്റയും യോഗ അസോസിയേഷന്റെ സംസ്ഥാന കോച്ച് കെ ടി കൃഷ്ണദാസിന്റെയും കീഴിൽ മൂന്ന് മാസത്തോളം പ്രത്യേക പരിശീലനം നേടിയിരുന്നു.


yogaഅനഘ പി,അനുവർണിക സുജേഷ്


അഞ്ച് വയസുമുതലാണ് അനുവർണിക യോഗ പരിശീലനം ആരംഭിച്ചത്. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ 8 വയസുമുതൽ പങ്കെടുക്കുന്നുണ്ട്. 2021ൽ ഹരിയാനയിൽ നടന്ന യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ മത്സരത്തിലും 2022ലെ നാഷണൽ യോഗ ചാമ്പ്യൻഷിപ്പിലും വെള്ളി മെഡൽ ലഭിച്ചു. 2023ൽ അസമിൽ നടന്ന മത്സരത്തിലും 2024 ൽ ഹിമാചലിൽ നടന്ന മത്സരത്തിലും വെങ്കല മെഡലും നേടി.


സംസ്ഥാന കായികമേളയിലെ യോഗ മത്സരത്തിൽ അണ്ടർ 19 കാറ്റഗറി മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 12 വയസു മുതൽ 19 വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് അണ്ടർ 19 വിഭാഗത്തിൽ മത്സരിക്കാൻ കഴിയുന്നത്. പ്രായപരിധിക്കുള്ളിൽ വരാത്തതിനാൽ കഴിഞ്ഞവർഷം അനുവർണികയ്ക്ക് സംസ്ഥാന സ്കൂൾ കായിക മേളയിൽ മത്സരിക്കാൻ കഴിഞ്ഞിരുന്നില്ല.


മാങ്ങാട്ടിടം സ്വദേശികളായ സുജീഷ് -പ്രിനിത ദമ്പതികളുടെ മകളാണ് അനുവർണിക. അച്ഛൻ സുജീഷിലൂടെയാണ് അനുവർണികയും യോഗയിലേക്ക് എത്തുന്നത്. സുജീഷ് യോഗ പരിശീലകനും മാങ്ങാട്ടിടം ക്ഷീര സഹകരണ സംഘം സെക്രട്ടറിയുമാണ്. അമ്മ പ്രിനിതയും യോഗ ടീച്ചറാണ്. ഈ വർഷം യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തിയ സംസ്ഥാന യോഗ ചാമ്പിൻഷിപ്പിൽ 30-35 കാറ്റഗറിയിൽ പ്രിനിത നാലാം സ്ഥാനം നേടിയിരുന്നു. നാലു വയസുകാരൻ അദ്വിക് സഹോദരനാണ്. കൊൽക്കത്തയിൽ നടക്കുന്ന ദേശീയ കായിക മേളയിൽ അനുവർണിക രണ്ടിനങ്ങളിൽ പങ്കെടുക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home