ad
Deshabhimani

print edition വണ്ടർപൂൾ ; നീന്തലിൽ കിരീടമുറപ്പിച്ച്‌ തിരുവനന്തപുരം

swimming

സീനിയർ പെൺകുട്ടികളുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ സ്വർണം നേടിയ തിരുവനന്തപുരം വെഞ്ഞാറമൂട് ജിഎച്ച്എസ്എസിലെ അഞ്ജലി എസ് സത്യ

avatar
എസ്‌ കിരൺബാബു

Published on Oct 25, 2025, 04:31 AM | 1 min read

തിരുവനന്തപുരം

നീന്തൽക്കുളത്തിലെ പൊന്നും റെക്കോഡുകളും വാരിക്കൂട്ടി തിരുവനന്തപുരം അക്വാട്ടിക്‌സിൽ ഓവറോൾ കിരീടം ഉറപ്പാക്കി. മത്സരങ്ങൾ ഇന്നവസാനിക്കെ 61 സ്വർണവും 51 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 544 പോയിന്റുമായി തലസ്ഥാനജില്ല മറികടക്കാനാകാത്ത ലീഡ്‌ നേടി. ആകെ 103 മത്സരങ്ങളിൽ 85 എണ്ണവും പൂർത്തിയായപ്പോഴാണ്‌ ഇ‍ൗ കുതിപ്പ്‌. രണ്ടാമതുള്ള എറണാകുളത്തിന്‌ 119 പോയിന്റ്‌മാത്രം. എട്ട്‌ സ്വർണവും 15 വെള്ളിയും 11 വെങ്കലവുമാണ്‌. തൃശൂർ 10 സ്വർണമടക്കം 114 പോയിന്റ്‌ കരസ്ഥമാക്കി.


ഇന്നലെ എട്ട് മീറ്റ് റെക്കോഡുകൾ പിറന്നു. നീന്തൽക്കുളത്തിൽ ആതിഥേയരുടെ സമഗ്രാധിപത്യമാണ്. 96 പോയിന്റുമായി തുണ്ടത്തിൽ എംവിഎച്ച്എസാണ്‌ ഒന്നാമത്‌. 50 പോയിന്റുമായി ജിജിഎച്ച്എസ്എസ് കന്യാകുളങ്ങരയും 49 പോയിന്റുമായി ജിവിഎച്ച്എസ്എസ് പിരപ്പൻകോടും 43 പോയിന്റുമായി ബിഎൻവിവി എച്ച്എസ്എസ് തിരുവല്ലവും മെഡൽവേട്ടക്കാരായി.


​റെക്കോഡ് വേട്ടക്കാർ

50 മീറ്റർ ബാക്ക് സ്ട്രോക്ക് സീനിയർ പെൺ-: കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് എച്ച്എസ് എസിലെ കെ ദേവിക ( 0:33.30),50 മീറ്റർ ഫ്രീസ്റ്റൈൽ ജൂനിയർ ആൺ: തിരുവനന്തപുരം വെമ്പായം നെടുവേലി ഗവ. എച്ച്എസ്എസിലെ വി വിശാൽ (0:25.78),50 മീറ്റർ ഫ്രീസ്റ്റൈൽ സബ് ജൂനിയർ പെൺ: തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ ആജുഷി അവന്തിക (0:29.63),


50 മീറ്റർ ബാക്ക് സ്ട്രോക്ക് സബ് ജൂനിയർ പെൺ: തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ ആജുഷി അവന്തിക (0:34.60),


200 മീറ്റർ ബട്ടർഫ്ലൈ സബ് ജൂനിയർ പെൺ: തൃശൂർ ചെന്ത്രാപ്പിനി ഗേൾസ് എച്ച്എസ്എസിലെ വി എൻ നിവേദ്യ ( 2:52.34),50 മീറ്റർ ബട്ടർഫ്ലൈ സബ് ജൂനിയർ ആൺ: തൃശൂർ സായിയിലെ അജീത് യാദവ് (0:27.99)50 മീറ്റർ ഫ്രീസ്റ്റൈൽ സബ് ജൂനിയർ ആൺ: എറണാകുളം കളമശേരി രാജഗിരി എച്ച്എസ്എസിലെ പി ജെ ജോഹൻ ജൂലിയൻ ( 0:27.18)50 മീറ്റർ ഫ്രീസ്റ്റൈൽ ജൂനിയർ പെൺ: തിരുവനന്തപുരം തോന്നയ്ക്കൽ എച്ച്എസ്എസിലെ ആർ എസ് വൃന്ദ ( 0:29.21)​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home