ad
Deshabhimani

print edition വിജയത്തിന്റെ വെടിയൊച്ചകൾ

State School Sports Meet

അബിഗേൽ സാലി സാം, ഹാദി ഫാത്തിമ, അൻവിത, ജനക് ശ്യാം എന്നിവർ അധ്യാപകൻ വിപിൻദാസിന് ഒപ്പം

avatar
വെെഷ്ണവ് ബാബു

Published on Oct 24, 2025, 03:38 AM | 1 min read


തിരുവനന്തപുരം

വട്ടിയൂർക്കാവ് ഷൂട്ടിങ് അക്കാദമിയിൽ മുഴങ്ങിയ ഓരോ വെടിയൊച്ചയും വി വിപിൻദാസിന്റെ മനസ്സിലും മുഴങ്ങി. അതിൽ സ്വപ്‌നങ്ങളും തെളിഞ്ഞു. ഷൂട്ടിങ്‌ റേഞ്ചിൽ വിപിൻദാസ്‌ ഉന്നമുതിർക്കാൻ പഠിപ്പിച്ച ഏഴ്‌ ശിഷ്യർ മെഡൽ വാരി. ഇതിൽ മകൾ വി അൻവിതയുമുണ്ട്‌. അഞ്ച് സ്വർണവും ഒരു വെള്ളിയും വെങ്കലവുമാണ്‌ കോഴിക്കോട് ജില്ലാ റൈഫിൾ അസോസിയേഷൻ കോച്ചിനുകീഴിലുള്ള കുട്ടികൾ വെടിവച്ചിട്ടത്‌. പരിശീലനത്തിനായി അഞ്ച് ജില്ലകളിൽനിന്ന്‌ 70 കുട്ടികളെത്തുന്നുണ്ട്‌. കോഴിക്കോട് തൊണ്ടയാടാണ്‌ ആസ്ഥാനം.


വിപിൻദാസിന്റെ മകൾ അൻവിത പാലക്കാട് ഭാരത് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌ ടു വിദ്യാർഥിനിയാണ്‌. സീനിയർ 10 മീറ്റർ പീപ്പ്‌സൈറ്റ്‌ എയർ റൈഫിൾ വിഭാഗത്തിലാണ് ഒന്നാമതെത്തിയത്‌. ജൂനിയർ പീപ്പ്‌സൈറ്റ്‌ എയർ റൈഫിൾ ആൺകുട്ടികളിൽ കൊല്ലം ക്രിസ്തുരാജ് ഹയർ സെക്കൻഡറിയിലെ അഭികേൽ സാലി സാം ഒന്നാമതെത്തിയപ്പോൾ കോഴിക്കോടിന്റെ ചിന്മയ വിദ്യാലയത്തിലെ ആർ ജനക്‌ ശ്യാമിനാണ്‌ വെങ്കലം. പെൺകുട്ടികളിൽ കോഴിക്കോട് ആംഗ്ലോ ഇന്ത്യൻസിലെ കെ കീർത്തന സ്വർണവും ചേന്ദമംഗലം എച്ച്‌എസ്‌എസിലെ ഹാദി ഫാത്തിമ വെള്ളിയും നേടി. സീനിയർ ഓപ്പൺ സെൈറ്റ്‌ എയർ റൈഫിളിൽ പെൺകുട്ടികളിൽ കോഴിക്കോട്‌ കൂടത്തായി ഹയർ സെക്കന്‍ഡറിയിലെ ശ്വേത ട്രീസ സന്ദീപും ആൺകുട്ടികളിൽ കോഴിക്കോട് ചിന്മയ വിദ്യാലയത്തിലെ അനന്തു സന്ദീപും പൊന്നുവാരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home