ad
Deshabhimani

എ കെ മുഹമ്മദ് 
സുൽത്താന്‌ 
നടത്തത്തിൽ 
റെക്കോഡ്‌

print edition നടത്തക്കാരിലെ സുൽത്താൻ

State School Sports Meet race walk
avatar
ഡി കെ അഭിജിത്‌

Published on Oct 26, 2025, 12:00 AM | 1 min read


തിരുവനന്തപുരം

സീനിയർ ആൺകുട്ടികളുടെ അഞ്ച്‌ കിലോമീറ്റർ നടത്തത്തിൽ മലപ്പുറം കടകശേരി ഐഡിയൽ ഇഎംഎച്ച്സിലെ എ കെ മുഹമ്മദ് സുൽത്താൻ റെക്കോഡോടെ സ്വർണം നേടി. പുതിയ സമയം 21 മിനിറ്റ്‌ 40.26 സെക്കൻഡ്‌. 2016ൽ പാലക്കാട് പറളി എച്ച്എസിലെ എ അനീഷ്‌ കുറിച്ച 21 മിനിറ്റ്‌ 50.30 സെക്കൻഡാണ്‌ ഒമ്പത്‌ വർഷങ്ങൾക്കുശേഷം തിരുത്തിയത്‌. കഴിഞ്ഞ തവണയും സുൽത്താനായിരുന്നു സ്വർണം. വെള്ളി നേടിയ കോഴിക്കോടിന്റെ ആദിത്ത് വി അനിലും നിലവിലെ റെക്കോഡ്‌ മറികടന്നു (21 മിനിറ്റ്‌ 47.35). കുളത്തുവയൽ സെന്റ്ജോർജ്‌ എച്ച്എസ്എസ് വിദ്യാർഥിയാണ്.


​2023ൽ രാരിമംഗലം സ്‌കൂളിൽനിന്നാണ്‌ മുഹമ്മദ് സുൽത്താൻ ആദ്യ സംസ്ഥാന മീറ്റിന് എത്തിയത്. ജൂനിയർ വിഭാഗത്തിൽ അന്ന് നാലാമനായി മടങ്ങി. നിരാശനായ സുൽത്താനെ ചേട്ടൻ റസലാണ്‌ ഐഡിയലിലെ കായികാധ്യാപകൻ കെ ആർ സുജിത്തിനടുത്ത്‌ എത്തിക്കുന്നത്‌.


​കഴിഞ്ഞ ദേശീയ സ്‌കൂൾ മീറ്റിൽ വെള്ളി നേടിയ ആത്മവിശ്വാസത്തിലാണ്‌ ഇക്കുറി ഇറങ്ങിയത്‌. ആദ്യ പരിശീലകനായ ചേട്ടൻ റസലിനായി ഒരു റെക്കോഡ്‌ നേടണമെന്ന ആഗ്രഹമാണ്‌ സ-ഫലമായത്‌. താനൂർ ആൽബസാർ അരയരകത്ത്‌ എൽഐസി ഏജന്റായ ലത്തീഫും ഫാത്തിമയുമാണ്‌ മാതാപിതാക്കൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home