print edition സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ്; പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച്

കൊല്ലത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ജെ നിവേദ് കൃഷ്ണ (പത്തനംതിട്ട) റെക്കോഡോടെ ഒന്നാംസ്ഥാനത്തേക്ക് കുതിച്ചെത്തുന്നു /ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊല്ലം: സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ ഓവറോൾ കിരീടത്തിനായി പാലക്കാടും മലപ്പുറവും ഇഞ്ചോടിഞ്ച് പോരാട്ടം. പാലക്കാടിന് 307 പോയിന്റുണ്ട്. മലപ്പുറത്തിന് 305. മൂന്നാമതുള്ള തിരുവനന്തപുരം (246 ) പിറകിലാണ്.
ഇന്നലെ അഞ്ച് മീറ്റ് റെക്കോഡുകൾകൂടി കുറിച്ചതോടെ ആകെ പതിനഞ്ചായി. അണ്ടർ 18 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തിയ പത്തനംതിട്ടയുടെ ജെ നിവേദ് കൃഷ്ണ 10.72 സെക്കൻഡിൽ റെക്കോഡിട്ടു. അണ്ടർ 16 പെൺകുട്ടികളുടെ 4 x100 മീറ്റർ റിലേയിൽ പാലക്കാടും (51. 42 സെക്കൻഡ്) ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും (43.59) റെക്കോഡ് പട്ടികയിൽ ഇടംനേടി. അണ്ടർ 18 ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ തൃശൂർ (42.93) പുതിയസമയം കുറിച്ചു.
അണ്ടർ18 ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ ലാൽ കൃഷ്ണ ഷിബു 23 മിനിറ്റ് 55.84 സെക്കൻഡിൽ റെക്കോഡ് സ്ഥാപിച്ചു.









0 comments