ad
Deshabhimani

സീനിയർ അത്‌ലറ്റിക്‌ മീറ്റ്‌ ; ആദ്യദിനം ഏഴ്‌ റെക്കോഡ്‌

senior athletic meet

വനിതകളുടെ പോൾവോൾട്ടിൽ വയനാടിന്റെ മരിയ ജയ്‌സൺ മീറ്റ് റെക്കോഡിടുന്നു / ഫോട്ടോ: എ ആർ അരുൺരാജ്

avatar
വെെഷ്ണവ് ബാബു

Published on Jul 22, 2025, 01:30 AM | 1 min read


തിരുവനന്തപുരം

സംസ്ഥാന സീനിയർ അത്‌ലറ്റിക്‌സ്‌ മീറ്റിന്റെ ആദ്യദിനം ഏഴ്‌ റെക്കോഡ്‌. മീറ്റ്‌ ഇന്ന്‌ സമാപിക്കെ 77 പോയിന്റുമായി പാലക്കാടാണ്‌ ഒന്നാമത്‌. 74 പോയിന്റുമായി കോട്ടയം തൊട്ടടുത്തുണ്ട്‌. 66 പോയിന്റുള്ള തിരുവനന്തപുരമാണ്‌ മൂന്നാംസ്ഥാനത്ത്‌. 64.5 പോയിന്റുള്ള എറണാകുളം നാലാമതുണ്ട്‌.


വനിതകളുടെ 10,000 മീറ്ററിൽ പാലക്കാടിന്റെ റീന അന്ന ജോർജ്‌ 36 മിനിറ്റ്‌ 51.30 സെക്കൻഡിൽ റെക്കോഡിട്ടു. പോൾവോൾട്ടിൽ വയനാടിനായി മത്സരിച്ച മരിയ ജയ്‌സൺ 4.05 മീറ്ററിൽ പുതിയ ഉയരംകുറിച്ചു. ഷോട്ട്‌പുട്ടിൽ കാസർകോടിന്റെ വി എസ്‌ അനുപ്രിയയും (13.26 മീറ്റർ) റെക്കോഡ്‌ സ്വന്തമാക്കി.


പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ സി മുഹമ്മദ്‌ ഫായിസ്‌ (14.28 സെക്കൻഡ്‌) പുതിയ സമയംകുറിച്ചു. കോട്ടയത്തിന്റെ സി ഷിന്റോമോനും (14.29) നിലവിലെ സമയം മറികടന്നു. ലോങ്‌ ജമ്പിൽ എറണാകുളത്തിന്റെ സി വി അനുരാഗ്‌ (7.87 മീറ്റർ) റെക്കോഡിട്ടു. തിരുവനന്തപുരത്തിന്റെ വൈ മുഹമ്മദ്‌ അനീസും (7.85) നിലവിലെ ദൂരം മായ്‌ച്ചു. പോൾവോൾട്ടിൽ കെ ജി ജെസനാണ്‌ (4.91 മീറ്റർ) പുതിയ ഉയരംകുറിച്ചത്‌.


പുരുഷന്മാരുടെ 4x100 മീറ്റർ റിലേയിൽ പാലക്കാട്‌ ടീം 41.30 സെക്കൻഡിൽ റെക്കോഡ്‌ നേടി. നൂറ് മീറ്റർ ഓട്ടത്തിൽ ഒന്നാമതെത്തി പി കെ ജിഷ്--ണുപ്രസാദും (പാലക്കാട്) കെ ആർദ്രയും (കൊല്ലം) വേഗക്കാരായി. 10.68 സെക്കൻഡിലാണ് ജിഷ്--ണുവിന്റെ ഫിനിഷ്. ആർദ്ര 11.87 സെക്കൻഡ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home