print edition 48 വർഷത്തെ റെക്കോഡ് തിരുത്തി സാവൻ

സാവൻ ബർവാൽ. photo credit: PTI
റോട്ടർഡാം : മാരത്തണിൽ 48 വർഷത്തെ റെക്കോഡ് തിരുത്തി ഹിമാചൽപ്രദേശുകാരൻ സാവൻ ബർവാൽ. ഇന്ത്യൻ അത്‌ലറ്റിക്‌സിലെ ഏറ്റവും പഴക്കമുള്ള റെക്കോഡായിരുന്നു പുരുഷ മാരത്തണിൽ. രണ്ട് മണിക്കൂർ 11 മിനിറ്റ് 58 സെക്കൻഡിലാണ് സവാൻ ദേശീയ റെക്കോഡിട്ടത്. 1978ൽ ശിവ്‌നാഥ് സിങ് കുറിച്ച 2 മണിക്കൂർ 12.00 സെക്കൻഡ് സമയമാണ് തിരുത്തിയത്. നെതർലൻഡ്‌സിലെ റോട്ടർഡാമിൽ നടന്ന ചാന്പ്യൻഷിപ്പിലായിരുന്നു സാവന്റെ പ്രകടനം. ആദ്യമായാണ് സവാൻ ഒരു ഒൗദ്യോഗിക മാരത്തൺ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.









0 comments