print edition സിന്ധുവിന് കിരീടം

ടോക്യോ: ഇന്ത്യയുടെ പി വി സിന്ധു ജപ്പാൻ ഓപ്പൺ ബാഡ്‌മിന്റൺ കിരീടം നേടി. ഫൈനലിൽ ജപ്പാന്റെ മുൻ ലോ ചാമ്പ്യൻ അകാനെ യമാഗുചിയെ 21–17, 21–17ന് തോൽപ്പിച്ചു. 50 മിനിറ്റിൽ കളിതീർന്നു. 2022ൽ സിംഗപ്പുർ ഓപ്പൺ നേടിയശേഷമുള്ള പ്രധാന നേട്ടമാണ്. പരിക്കും ഫോമില്ലായ്‌മയും വലച്ച മുപ്പത്തൊന്നുകാരിയുടെ ശക്തമായ തിരിച്ചുവരവാണ്.
2022ൽ സിംഗപ്പുർ ഓപ്പൺ നേടിയതാണ് പ്രധാന രാജ്യാന്തര കിരീടം. 2024ൽ ഇന്ത്യയിൽ നടന്ന സയ്യിദ് മോദി ടൂർണമെന്റ് ജയിച്ചിരുന്നു. ജാപ്പനീസ് ഓപ്പൺ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഇതോടെ ലോക റാങ്ക് ഒമ്പതായി ഉയർന്നു.










0 comments