ad
Deshabhimani

print edition വിജയ്‌ അമൃത്‌രാജിന്‌ പത്മഭൂഷൻ ; രോഹിതിനും ഹർമനും പത്മശ്രീ

padma award

വിജയ്‌ അമൃത്‌രാജ് / രോഹിത് ശർമ / ഹർമൻപ്രീത് കൗർ

വെബ് ഡെസ്ക്

Published on Jan 26, 2026, 12:00 AM | 1 min read


ന്യൂഡൽഹി

പുരുഷ ടെന്നീസിലെ ഇന്ത്യയുടെ ഇതിഹാസതാരം വിജയ്‌ അമൃത്‌രാജിന്‌ പത്മഭൂഷൺ പുരസ്‌കാരം. ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ ക‍ൗറിനും പുരുഷ ടീം മുൻ ക്യാപ്‌റ്റൻ രോഹിത്‌ ശർമക്കും പത്മശ്രീ ലഭിച്ചു. ഹോക്കി ഗോൾകീപ്പർ സവിത പുണിയ, ക്രിക്കറ്റ്‌ താരം പ്രവീൺകുമാർ, അയോധനകലയിലെ സമർപ്പണത്തിന്‌ ഭഗവാൻദാസ്‌ റെയ്‌ക്‌വാർ, കെ പഴനിവേൽ, ഹോക്കി കോച്ച്‌ ബൽദേവ്‌ സിങ്‌ എന്നിവർക്കും പത്മശ്രീയുണ്ട്‌.


തമിഴ്‌നാട്‌ സ്വദേശിയായ വിജയ്‌ അമൃത്‌രാജ്‌ 1970–1990 കാലത്ത്‌ പ്രഫഷണൽ ടെന്നീസിൽ നിറഞ്ഞുനിന്നിരുന്നു. വിംബിൾഡണിലും യുഎസ്‌ ഓപ്പണിലും രണ്ട്‌ തവണ ക്വാർട്ടർ കളിച്ചു. 1980ൽ ലോക റാങ്കിങ്ങിൽ പതിനെട്ടാം സ്ഥാനത്തെത്തി. 1974ലും 1987ലും ഡേവിസ്‌കപ്പ്‌ ഫൈനലിലെത്തിയ ഇന്ത്യൻ ടീം അംഗമാണ്‌. 1983ൽ പത്മശ്രീയും 1974ൽ അർജുന പുരസ്‌കാരവും ലഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home