ad
Deshabhimani

ഹോങ്കോങ്‌ ഓപ്പൺ ബാഡ്‌മിന്റൺ : പി വി സിന്ധു പുറത്ത്‌

p v sindhu
വെബ് ഡെസ്ക്

Published on Sep 11, 2025, 12:00 AM | 1 min read


കോവ്‌ലൂൺ

ഹോങ്കോങ്‌ ഓപ്പൺ ബാഡ്‌മിന്റണിൽ പി വി സിന്ധുവിന്‌ അപ്രതീക്ഷിത തോൽവി. വനിതാ സിംഗിൾസിൽ സീഡ്‌ ചെയ്യപ്പെടാത്ത ഡെൻമാർക്കിന്റെ ലിനെ ക്രിസ്റ്റഫേഴ്‌സണോട്‌ 21-–15, 16–-21, 19–-21ന്‌ തോറ്റു. കഴിഞ്ഞ മാസം നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ക്വാർട്ടറിലെത്തിയിരുന്നു സിന്ധു. പുരുഷൻമാരിൽ മലയാളി താരങ്ങളായ എച്ച്‌ എസ്‌ പ്രണോയിയും കിരൺ ജോർജും പ്രീക്വാർട്ടറിലെത്തി.


34–ാം റാങ്കുകാരനായ പ്രണോയ്‌ 14–ാമതുള്ള ചൈനയുടെ ലു ഗുവാങ്‌ സുവിനെ 44 മിനിറ്റിനുള്ളിൽ തോൽപ്പിച്ചു. സ്‌കോർ: 21-–17, 21-–14. കിരൺ സിംഗപ്പുരിന്റെ ജിയ ഹെങ്‌ ജാസണെ 21–16, 21–11ന്‌ മറികടന്നു. ലക്ഷ്യ സെൻ തായ്‌വാന്റെ വാങ്‌ സു വെയ്‌യെ തോൽപ്പിച്ച്‌ അവസാന പതിനാറിലെത്തി (22–20, 16–21, 21–15). പ്രീക്വാർട്ടറിൽ പ്രണോയ്‌–ലക്ഷ്യ പോരാട്ടം ഇന്ന്‌ നടക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home