ad
Deshabhimani

print edition നെയ്‌മറിന്‌ ഇരട്ടഗോൾ

Neymar

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Jul 27, 2026, 12:12 AM | 1 min read

സാവോപോളോ: ലോകകപ്പ്‌ ഫുട്‌ബോളിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഗോളുമായി ബ്രസീൽ സൂപ്പർ താരം നെയ്‌മർ. ബ്രസീൽ ഫുട്‌ബോൾ ലീഗിൽ സാന്റോസിനായി ഇരട്ടഗോളാണ്‌ മുപ്പത്തിനാലുകാരൻ നേടിയത്‌. അവസാന സ്ഥാനക്കാരായ ചാപെകോയെൻസുമായി 2–2നാണ്‌ സാന്റോസ്‌ കളി അവസാനിപ്പിച്ചത്‌. അവസാന നിമിഷം നെയ്‌മറുടെ പെനൽറ്റി ഗോളിൽ സമനില നേടുകയായിരുന്നു. കളിയുടെ തുടക്കത്തിലായിരുന്നു നെയ്‌മറുടെ ആദ്യഗോൾ. ലോകകപ്പിൽ പെനൽറ്റിയിലൂടെ ഒരു ഗോളാണ്‌ നേടാനായത്‌. മൂന്ന്‌ വർഷത്തിനുശേഷമായിരുന്നു ബ്രസീൽ കുപ്പായത്തിൽ കളിച്ചത്‌. നോർവെയുമായുള്ള തോൽവിയോടെ രാജ്യാന്തര ഫുട്‌ബോളിൽനിന്ന്‌ വിരമിക്കുകയും ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home