ad
Deshabhimani

print edition നീരജ്‌ രണ്ടാമത്‌; വീണ്ടും പതിരഗെ

Athletics.jpg

നീരജ് ചോപ്ര ജാവലിൻ പായിക്കുന്നു

വെബ് ഡെസ്ക്

Published on Aug 23, 2026, 12:42 AM | 1 min read

ലോസൻ (സ്വിറ്റ്‌സർലൻഡ്‌): ലോസൻ ഡയമണ്ട്‌ ലീഗ്‌ അത്‌ലറ്റിക്‌ മീറ്റിലെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ്‌ ചോപ്രയ്‌ക്ക്‌ ഒമ്പത്‌ സെന്റീമീറ്റർ വ്യത്യാസത്തിൽ രണ്ടാംസ്ഥാനം. സീസണിലെ മികച്ച ദൂരമായ 88.05 മീറ്ററാണ്‌ എറിഞ്ഞത്‌. മികച്ച ഫോമിലുള്ള ശ്രീലങ്കയുടെ രുമേഷ്‌ തരംഗ പതിരഗെ 88.14 മീറ്റർ താണ്ടി ഒന്നാമതെത്തി.


ഇരുവരും ഇ‍ൗ സീസണിൽ മൂന്ന്‌ തവണ മുഖാമുഖം കണ്ടപ്പോഴും വിജയം പതരഗെയ്‌ക്കൊപ്പമായിരുന്നു. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്‌ 86.09 മീറ്റർ എറിഞ്ഞ്‌ മൂന്നാമതെത്തി.


ഇരുപത്തിമൂന്നുകാരനായ പതിരഗെ മൂന്നാമത്തെ ഏറിലാണ്‌ മുന്നിലെത്തിയത്‌. ആദ്യ ത്രോ 85.99 മീറ്റർ. തുടർന്ന്‌ 87.06. നാലാമത്തേത്‌ 86.71. അവസാന രണ്ട്‌ ത്രോയും ഫ‍ൗളായി. പരിക്കുമാറി സീസണിൽ സജീവമായ നീരജ്‌ ആദ്യ ഏറിൽ 83.54 മീറ്ററാണ്‌ താണ്ടിയത്‌. തുടർന്നാണ്‌ മെഡൽ വന്ന 88.05 മീറ്റർ.


അടുത്തത്‌ 83.72. നാലാമത്തേത്‌ ഫ‍ൗളായപ്പോൾ അഞ്ചാം ത്രോ ഒഴിവാക്കി. അവസാന ഏറിൽ 82.15 മീറ്ററിൽ അവസാനിച്ചു.

ദോഹ ഡയമണ്ട്‌ ലീഗിൽ പതിരഗെ മുന്നിലെത്തിയപ്പോൾ നീരജ്‌ നാലാമതായിരുന്നു. കോമൺവെൽത്ത്‌ ഗെയിംസിൽ ലങ്കൻ താരം സ്വർണവും നീരജ്‌ വെളളിയും നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home